കർണാടക പ്രവാസി കോണ്‍ഗ്രസ് ബിടിഎം മണ്ഡലം കണ്‍വൻഷൻ
Sunday, August 20, 2017 8:15 AM IST
ബംഗളൂരു: കർണാടക പ്രവാസി കോണ്‍ഗ്രസ് ബിടിഎം നിയോജകമണ്ഡലം കണ്‍വൻഷൻ ഗതാഗത മന്ത്രി രാമലിംഗ റഡ്ഡി ഉദ്ഘാടനം ചെയ്തു. കഐസ്യു പ്രസിഡൻറ് കെ.എം. അഭിജിത് മുഖ്യാതിഥിയായിരുന്നു. കർണാടക പ്രവാസി കോണ്‍ഗ്രസ് പ്രസിഡൻറ് സത്യൻ പുത്തൂർ അധ്യക്ഷതവഹിച്ചു.

യൂത്ത് കോണ്‍ഗ്രസ് കേരള ജനറൽ സെക്രട്ടറി അനീഷ് വരിക്കനാമല, മുൻ എംഎൽഎ ഐവാൻ നിഗ്ലി, മുൻ മേയർ മനുനജ്ഥ് റഡ്ഡി, കോർപറേറ്റർമാരായ ജി. മഞ്ജുനാഥ്, സന്പത്ത്, പ്രവാസി കോണ്‍ഗ്രസ് ചെയർമാൻ പി. ദിവാകരൻ, ജനറൽ സെക്രട്ടറി വിനു തോമസ്, ബംഗളൂരു സൗത്ത് ജില്ലാ പ്രസിഡൻറ് ബിനു ദിവാകരൻ,സെക്രട്ടറി ഷൈൻ ആൻറ്ണി, അലക്സ് ജോസഫ്, വി.എൽ. ജോസഫ്, ടി.എം. വിനയ്, വി.ടി. തോമസ്, ജോഷി കെ. ജോസഫ്, ഷാജി ടോം എന്നിവർ പ്രസംഗിച്ചു.