മെ​ൽ​ബ​ണി​ൽ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ വാ​ങ്ങി​പ്പ് പെ​രു​ന്നാ​ളും ആ​ദ്യ​ഫ​ല സ​മ​ർ​പ്പ​ണ​വും
Monday, August 14, 2017 6:18 AM IST
മെ​ൽ​ബ​ണ്‍: സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ഓ​ഗ​സ്റ്റ് 19, 20 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കു​ന്നു.

13ന് ​കൊ​ടി​യേ​റ്റോ​ടെ പെ​രു​ന്നാ​ളി​ന് തു​ട​ക്കം കു​റി​ച്ചു. 14ന് (​തി​ങ്ക​ൾ) വൈ​കു​ന്നേ​രം 6.30 ന് ​വാ​ങ്ങി​പ്പ് പെ​രു​ന്നാ​ൾ ക​ത്തീ​ഡ്ര​ലി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടും നേ​ർ​ച്ച വി​ള​ന്പോ​ടും കൂ​ടി ആ​ച​രി​ക്കും.

19ന് (​ശ​നി) വൈ​കു​ന്നേ​രം 6.30ന് ​സ​ന്ധ്യാ​ന​മ​സ്കാ​ര​വും വ​ച​ന ശ്രു​ശ്രൂ​ഷ​യും പ്ര​ദ​ക്ഷി​ണ​വും ആ​ശീ​ർ​വാ​ദ​വും ന​ട​ക്കും. ഇ​ട​വ​ക പെ​രു​ന്നാ​ൾ ദി​ന​മാ​യ 20ന് (​ഞാ​യ​ർ) രാ​വി​ലെ 7.30ന് ​പ്ര​ഭാ​ത​ന​മ​സ്കാ​ര​വും തു​ട​ർ​ന്നു വി​ശു​ദ്ധ കു​ർ​ബാ​ന​യും പ്ര​ദ​ക്ഷി​ണ​വും നേ​ർ​ച്ച​വി​ള​ന്പും പെ​രു​ന്നാ​ൾ സ​ദ്യ​യും ന​ട​ക്കും. ഇ​ട​വ​ക​യു​ടെ പു​തി​യ ത്രൈ​മാ​സി​ക "​സൂ​ബോ​റോ’ പ്ര​കാ​ശ​ന​വും തു​ട​ർ​ന്നു ആ​ദ്യ​ഫ​ല ലേ​ല​വും പെ​രു​ന്നാ​ൾ സ​മാ​പ​ന​മാ​യി കൊ​ടി​യി​റ​ക്കും ന​ട​ക്കും.

വി​കാ​രി ഫാ. ​പ്ര​ദീ​പ് പൊ​ന്ന​ച്ച​ൻ, സ​ഹ​വി​കാ​രി ഫാ. ​സ​ജു ഉ​ണ്ണൂ​ണ്ണി, കൈ​ക്കാ​ര​ൻ എം.​സി. ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി ജി​ബി​ൻ മാ​ത്യു എ​ന്നി​വ​ർ പെ​രു​ന്നാ​ളി​ന് നേ​തൃ​ത്വം ന​ൽ​കും.

റി​പ്പോ​ർ​ട്ട്: എ​ബി പൊ​യ്ക്കാ​ട്ടി​ൽ