മെൽബണ്‍ മലയാളി ഫെഡറേഷൻ മെൽബണ്‍ ഓണം 2017; മുഖ്യാതിഥിയായി ചലച്ചിത്ര താരം അജു വർഗീസും കുടുംബവും
Tuesday, August 8, 2017 6:54 AM IST
മെൽബണ്‍: ന്ധനാമൊന്ന് നമ്മളൊന്ന് ന്ധ എന്ന സന്ദേശമുയത്തി ഓട്രേലിയയിലെ തന്നെ ഏറ്റവും വലിയ ഓണാഘോഷ പരിപാടിയായ മെൽബണ്‍ മലയാളി ഫെഡറേഷന്‍റെ (എംഎംഎഫ്) ഓണം 2017ൽ മുഖ്യ അതിഥിയായി പ്രമുഖ യുവചലച്ചിത്ര നടൻ അജുവർഗീസും കുടുംബവും പങ്കെടുക്കുന്നു. കലാകായിക സാംസ്കാരിക ജീവകാരുണ്യമേഖലകളിൽ മറ്റാർക്കും അവകാശപ്പെടുവാൻ ആകാത്ത വിധമുള്ള പ്രവർത്തനങ്ങളുമായാണ് മെൽബണ്‍ മലയാളി ഫെഡറേഷൻ (എംഎംഎഫ്) മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. എംഎംഎഫിന്‍റെ സ്ഥിരം വേദിയായ സ്പ്രിംഗ് വെൽ ടൗണ്‍ ഹാളിൽ 2017 ഓഗസ്റ്റ് 26ന് ശനിയാഴ്ചയാണ് ഓണാഘോഷ പരിപാടികൾ നടത്തപ്പെടുന്നത്.

കലാകായിക സാംസ്കാരിക മൂല്യങ്ങളെ മുൻനിർത്തി മെൽബണിലെ വിവിധ കമ്യൂണിറ്റിയിലുള്ള പ്രഗത്ഭരായ കലാപ്രതിഭകൾ അണിനിരക്കുന്ന തനിമയാർന്ന പുതുമയാർന്ന നാട്യ ദൃശ്യവിസ്മയങ്ങളാണ് അണിയറയിൽ ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. രാവിലെ 10 മുതൽ ചിത്രരചന, കളറിംഗ്, 11 നു വടംവലി മാമാങ്കം, ആം റസ്ലിംഗ് ഉച്ചയ്ക്ക് 12:30 മുതൽ വിഭവ സമൃദ്ധമായ തനി നാടൻ കേരളീയ ഓണസദ്യ ഈ സമയം ലൈവ് ഗാനമേള ഉണ്ടായിരിക്കുന്നതാണ. വൈകിട്ട് മൂന്നു മുതൽ സാംസ്കാരിക സമ്മേളനം വിവിധ പ്രമുഖ കലാ, സാമൂഹിക, രാഷ്ടീയ, സംഘടനാ പ്രതിനിധികൾ പങ്കെടുക്കുന്നു. 3.30 മുതൽ വൈവിദ്ധ്യമാർന്ന കണ്ണിനെയും മനസ്സിനെയും കുളിരണിയിക്കുന്ന നൃത്തനൃത്ത്യങ്ങൾ, കോമഡി ഷോ;ഗാനമേള തുടങ്ങിയവയും വേദിയിൽ അരങ്ങേറും. Book tickets online: - https://wwwt.rybooking.com/QYFS

അന്വഷണങ്ങൾക്ക് :
ജെയ്സണ്‍ : 0435844721
ഷാജിവർഗ്ഗീസ്:040865790
അജി പുനലൂർ: 0401426932