നഴ്സിംഗ് പ്രതിസന്ധി: കർണാടക പ്രവാസി കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്
Saturday, August 5, 2017 8:11 AM IST
ബംഗളൂരു: കർണാടകയിലെ നഴ്സിംഗ് കോളജുകൾക്ക് ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലിെ (ഐഎൻസി) അംഗീകാരം നഷ്ടമായതുമായി ബന്ധപ്പെട്ട പ്രതിസന്ധിക്ക് അയവില്ല. ഐഎൻസി അംഗീകാരം ആവശ്യമില്ലെന്ന് ഹൈക്കോടതി കൂടി വിധിച്ചതോടെ മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് നഴ്സിംഗ് വിദ്യാർഥികളുടെ ഭാവിയാണ് ത്രിശങ്കുവിലായത്. ഒരു വിഭാഗം നഴ്സിംഗ് കോളജ് ഉടമകൾ നൽകിയ ഹർജിയിലാണു സംസ്ഥാനത്തെ നഴ്സിംഗ് കോളജുകൾക്ക് അംഗീകാരം ആവശ്യമില്ലെന്നു വ്യക്തമാക്കി ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിറക്കിയത്. അതേസമയം, വിഷയത്തിൽ നിയമനടപടികളുമായി മുന്നോട്ടു നീങ്ങാനൊരുങ്ങുകയാണ് കർണാടക പ്രവാസി കോണ്‍ഗ്രസ്. കോടതി ഉത്തരവിനെതിരേ നാളെ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകുമെന്നു കർണാടക പ്രവാസി കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി വിനു തോമസ് അറിയിച്ചു. സംസ്ഥാനത്തെ 256 കോളജുകളിൽ പഠിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്നമാണെന്നും മലയാളികളടക്കമുള്ള വിദ്യാർഥികളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം ദീപികയോട് വ്യക്തമാക്കി.

സംസ്ഥാനത്തെ നഴ്സിംഗ് കോളജുകൾക്ക് നഷ്ടമായ ഐഎൻസി അംഗീകാരം തിരികെ ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി കോണ്‍ഗ്രസ് അംഗങ്ങൾ സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ഡോ. ശരണ്‍പ്രകാശ് പാട്ടീലിനെ സമീപിച്ചിരുന്നു. കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായും ഇവർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

അംഗീകാരം സംബന്ധിച്ച് തീരുമാനമുണ്ട ായില്ലെങ്കിൽ നഴ്സിംഗ് സംഘടനകളെ അണിനിരത്തി പ്രവാസി കോണ്‍ഗ്രസ് സമരനടപടികളുമായി മുന്നോട്ടുനീങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പ്രതിസന്ധി പരിഹരിക്കാൻ മന്ത്രി സാവകാശം തേടിയ സാഹചര്യത്തിൽ തത്കാലം സമരനടപടികൾ ഒഴിവാക്കിയെന്നും വിനു തോമസ് അറിയിച്ചു. ഹൈക്കോടതി ഉത്തരവിനെതിരേ മേൽക്കോടതിയെ സമീപിക്കാൻ ഒരു വിഭാഗം മാനേജ്മെന്‍റുകളും തീരുമാനിച്ചിട്ടുണ്ട ്.

ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ വിധിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം മന്ത്രി ഡോ.ശരണ പ്രകാശ് പാട്ടീൽ യോഗം വിളിച്ചുചേർത്തിരുന്നു. മൂന്നു മണിക്കൂറോളം നീണ്ട ുനിന്ന യോഗത്തിൽ വകുപ്പിലെ ഉദ്യോഗസ്ഥരും ഐഎൻസി പ്രസിഡന്‍റും പങ്കെടുത്തു. അന്യസംസ്ഥാനങ്ങളിൽനിന്നുമെത്തി പഠനം നടത്തുന്ന നഴ്സിംഗ് വിദ്യാർഥികളുടെ താത്പര്യം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അവർക്ക് മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ജോലിചെയ്യാൻ തടസമുണ്ട ാകില്ലെന്നും യോഗത്തിൽ മന്ത്രി ഉറപ്പുനൽകി. ഹൈക്കോടതി ഉത്തരവ് പാലിക്കേണ്ട തുണ്ട ്. അതുപോലെ ഐഎൻസി ആക്ടും പരിഗണിക്കണം. ഇപ്പോഴത്തെ ആശയക്കുഴപ്പം പരിഹരിക്കുകയെന്നതാണ് സർക്കാരിന്‍റെ മുന്നിലുള്ള തീരുമാനമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ നഴ്സിംഗ് കോളജുകൾക്ക് കർണാടക നഴ്സിംഗ് കൗണ്‍സിലിന്‍റെയും രാജീവ് ഗാന്ധി മെഡിക്കൽ യൂണിവേഴ്സിറ്റിയുടെയും അംഗീകാരം മാത്രം മതിയെന്നു വ്യക്തമാക്കി 2016 ഡിസംബറിലാണ് സർക്കാർ ഉത്തരവിറക്കിയത്. ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മേയിലാണ് ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിൽ കർണാടകയിലെ എല്ലാ നഴ്സിംഗ് കോളജുകളുടെയും അംഗീകാരം റദ്ദാക്കുകയും വെബ്സൈറ്റിൽനിന്ന് ഈ കോളജുകളുടെ പേരുവിവരം നീക്കുകയും ചെയ്തത്. ഇതോടെ സംസ്ഥാനത്ത് നഴ്സിംഗ് പഠിക്കുന്ന മലയാളികളടക്കമുള്ള ഇതര സംസ്ഥാന വിദ്യാർഥികളുടെ ഭാവിയാണു പ്രതിസന്ധിയിലായത്.

കർണാടകയിലെ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും ജോലി ചെയ്യുന്നതിന് കർണാടക നഴ്സിംഗ് കൗണ്‍സിലിന്‍റെ സർട്ടിഫിക്കറ്റ് മതിയാകും. എന്നാൽ മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ജോലി ചെയ്യുന്നതിന് ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലിന്‍റെ അംഗീകാരം അത്യാവശ്യമാണ്. കർണാടകയിലെ വിവിധ നഴ്സിംഗ് കോളജുകളിലായി പഠനം നടത്തുന്നവരിൽ 70 ശതമാനം വിദ്യാർഥികളും ഇതരസംസ്ഥാനക്കാരാണ്. ഇവരിൽ കൂടുതൽ പേരും മലയാളികളാണ്. ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലിന്‍റെ അംഗീകാരമില്ലാത്തതിനാൽ ബാങ്കുകളിൽ നിന്ന് വിദ്യാഭ്യാസ വായ്പ ലഭിക്കാത്ത സാഹചര്യവുമുണ്ട്.

നഴ്സിംഗ് കോളജിനോടു ചേർന്ന് ആശുപത്രിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വേണമെന്ന ഐഎൻസിയുടെ നിബന്ധനയാണ് ഈ സൗകര്യങ്ങളില്ലാത്ത നഴ്സിംഗ് കോളജുകളെ ഐഎൻസിക്കെതിരേ തിരിയാൻ പ്രേരിപ്പിക്കുന്നത്. അംഗീകാരമില്ലാത്തതിനാൽ ഇത്തവണ കേരളമടക്കമുള്ള ഇതരസംസ്ഥാനങ്ങളിൽ നിന്നു വിദ്യാർഥികൾ പ്രവേശനത്തിനായി എത്തിയിട്ടില്ല. ഇത് കോളജുകൾക്കും ക്ഷീണമാകും.