ഇത്തവണയും ലളിതം, ദസറ
Monday, July 31, 2017 3:39 AM IST
മൈസൂരു: കാലവർഷം ചതിച്ചതോടെ ഇത്തവണത്തെ ദസറയും ലളിതമാകും. സംസ്ഥാനത്ത് കടുത്ത വരൾച്ചയുണ്ട ാകുമെന്ന റിപ്പോർട്ടുകൾ കണക്കിലെടുത്ത് ആഘോഷങ്ങൾ വെട്ടിച്ചുരുക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, പരന്പരാഗതമായി നടന്നുവരുന്ന ആഘോഷങ്ങളും സമാപനദിവസം നടക്കുന്ന ജംബുസവാരിയും പതിവു പോലെ നടക്കും. അലങ്കാരങ്ങളും വിനോദപരിപാടികളുമാണ് വെട്ടിക്കുറയ്ക്കുന്നത്. സംസ്ഥാന ബജറ്റിൽ 15 കോടി രൂപ മാത്രമാണ് ഇത്തവണ ദസറയ്ക്കായി മാറ്റിവയ്ക്കുന്നത്.

സെപ്റ്റംബർ 21 മുതലാണ് ദസറ ആഘോഷങ്ങൾ നടക്കുന്നത്. ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുന്നതിനായി 10 പേരുടെ പ്രാഥമിക പട്ടിക തയാറാക്കിയിട്ടുണ്ട ്. കഴിഞ്ഞ വർഷം കർഷകദസറയായിരുന്നതിനാൽ കർഷക പ്രതിനിധിയാണ് ഉദ്ഘാടനം നടത്തിയത്.

ദസറയ്ക്കു മുന്നോടിയായി മൈസൂരുവിൽ റോഡ് നവീകരണം

മൈസൂരു: ഇത്തവണ ദസറ ആഘോഷങ്ങൾ നേരത്തെ ആരംഭിക്കുന്ന സാഹചര്യത്തിൽ മൈസൂരുവിലെ റോഡുകൾ നവീകരിക്കുന്നു. കെആർഎസ് റോഡ്, ബോഗാദി റോഡ്, കന്തരാജ് അരശ് റോഡ്, ജഐൽബി റോഡ്, കുവേംപുനഗർ ഡബിൾ റോഡ്, മൈസൂരു- ബംഗളൂരു റോഡ് തുടങ്ങിയവയാണ് മോടികൂട്ടുന്നത്. ഇതിനായി മുഖ്യമന്ത്രിയുടെ പ്രത്യേക ഫണ്ട ിൽ നിന്ന് 55 കോടി രൂപ വകയിരുത്തിയിട്ടുണ്ട ്. ഇതിെ ആദ്യഗഡുവായ 15 കോടി രൂപ അടുത്ത ദിവസം തന്നെ നല്കും.

ഇതിനു പുറമേ 21 കോടിയുടെ അധിക ഫണ്ട ് അനുവദിക്കണമെന്ന് മൈസൂരു കോർപറേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട ്. ദസറയ്ക്കു മുന്നോടിയായി നഗരം മോടികൂട്ടുന്നതിനായാണ് ഈ തുക.

പരന്പരാഗത രീതിയിൽ അലങ്കാരവിളക്കുകൾ

മൈസൂരു: ദസറയ്ക്കു മുന്നോടിയായി നഗരത്തിലെ പ്രധാന റോഡുകളിൽ പരന്പരാഗത ശൈലിയിൽ നിർമിച്ച അലങ്കാര വൈദ്യുതവിളക്കുകൾ സ്ഥാപിച്ചുതുടങ്ങി. മൈസൂരു മേയർ എം.ജെ. രവികുമാറിെ നേതൃത്വത്തിലാണ് ജോലികൾ നടക്കുന്നത്. മൈസൂരുവിെ പൈതൃകം വിളിച്ചോതുന്ന തരത്തിലുള്ള വൈദ്യുതവിളക്കുകൾ ഇത്തവണത്തെ ദസറയുടെ ആകർഷണങ്ങളിലൊന്നാണ്.