മെൽബണ്‍ സെന്‍റ് മേരിസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ പുതിയ ഭരണസമിതി ചുമതലയേറ്റു
Monday, July 24, 2017 6:38 AM IST
മെൽബണ്‍: സെന്‍റ് മേരിസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ 2017,2018 വർഷത്തേക്കുള്ള ഇടവക ഭരണ സമിതി മദ്രാസ് ഭദ്രാസന മെത്രാപ്പൊലീത്ത അഭി. ഡോ. യുഹാന്നോൻ മാർ ദിയസ്ക്കോറോസ് തിരുമേനിയുടെ അഗീകാരത്തോടെ ഭരണഘടനാനുസ്യതം ചുമതലയേറ്റു. ഇടവക കൈക്കാരൻ എം.സി ജേക്കബ്, സെക്രട്ടറി ജിബിൻ മാത്യു എന്നിവരടങ്ങിയ 11 അംഗ കമ്മറ്റിയാണ് ഇടവക വികാരി ഫാ. പ്രദീപ് പൊന്നച്ചന്‍റെയും, സഹ വികാരി ഫാ. സജു ഉണ്ണൂണ്ണിയുടെ സാന്നിധ്യത്തിൽ പ്രാർത്ഥനാ പുർവ്വം ചുമതലയിൽ പ്രവേശിച്ചത്.

വിവിധ അദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടെ നേത്രുത്വത്തിലേക്ക് ഇടവക പൊതുയോഗം തെരഞ്ഞെടുത്തവരും 2017, ജൂലൈ മാസം മുതൽ ഇടവക ഭരണസമിതിയോടൊപ്പം പ്രവർത്തനം ആരംഭിച്ചു. ദൈവതിരുനാമ മഹത്വത്തിനായി ഒരുമിച്ചു പ്രവർത്തിപ്പാൻ ലഭിക്കുന്ന അവസരങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ കഴിയട്ടെയെന്ന് വികാരി ആശംസിച്ചു

റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ