ബ്രിസ്ബേൻ ദുക്റാന തിരുനാൾ ജൂലൈ ഒന്നിന്
Friday, June 30, 2017 7:06 AM IST
ബ്രിസ്ബേൻ: ബ്രിസ്ബേൻ സെന്‍റ് തോമസ് ദി അപ്പോസ്തൽ സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ബ്രിസ്ബേൻ ദുക്റാന തിരുനാളിന് ഭക്തിനിർഭരമായ തുടക്കം. പ്രാർത്ഥനാ മന്ത്രങ്ങൾ ഉരുവിട്ട് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ആരംഭിച്ച നവനാൾ നൊവേനയോടെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി.

ആത്മീയമായ ഒരുക്കത്തോടെ പ്രധാന തിരുനാൾദിനമായ ജൂലൈ ഒന്നിനായി ഒരുങ്ങുവാനും തെറ്റുകൾ തിരുത്തി ഐക്യത്തോടെ ദൈവപിതാവിന്‍റെ സന്നിധിയിലേക്ക് മടങ്ങിവരുവാനുള്ള അവസരമായി തിരുനാൾ മാറട്ടെയെന്ന് വികാരി ഫാ. വർഗീസ് വാവോലിൽ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

പ്രധാന തിരുനാൾ ദിവസമായ ജൂലൈ ഒന്നിന് തിരുകർമ്മങ്ങൾക്ക് ഫാ. സാജു തേയ്ക്കനാത്ത് നേതൃത്വം നൽകും. ബ്രിസ്ബേനിന്‍റെ പരിസരപ്രദേശങ്ങളിൽ നിന്നും ആയിരങ്ങൾ ഒത്തുചേരുന്ന തിരുനാളിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. വർഗീസ് വാവോലിൽ, തിരുനാൾ കണ്‍വീനർ സോണി വി. കുര്യൻ, ട്രസ്റ്റിമാരായ തോമസ് കാച്ചപ്പിള്ളി, സിബി ജോസഫ് എന്നിവർ അറിയിച്ചു.

ജൂലൈ ഒന്നിന് 2.30ന് പന്തലിൽ തിരുസ്വരൂപങ്ങൾ പ്രതിഷ്ഠിക്കുന്നതോടെ പ്രധാന തിരുനാൾദിനത്തിലെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് പ്രസുദേന്തിവാഴ്ചയും തിരുനാൾ പാട്ടുകുർബാനയും ആരംഭിക്കും. ഭക്തിനിർഭരമായ തിരുനാൾ കുർബാനയ്ക്കുശേഷം ചെണ്ടമേളത്തിന്‍റെയും വാദ്യഘോഷത്തിന്‍റെയും അകന്പടിയോടെ വിശുദ്ധ·ാരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് ഭക്തിനിർഭരമായ പ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്. മുത്തുകുടയുടെയും കൊടിതോരണങ്ങളുടെയും അകന്പടിയോടെ നടത്തപ്പെടുന്ന പ്രദക്ഷിണത്തിലും ദിവ്യബലിയിലും പങ്കെടുത്തു അനുഗ്രഹം വാങ്ങുവാൻ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി തിരുനാൾ കമ്മിറ്റി അംഗങ്ങൾ അറിയിക്കുന്നു. വൈകിട്ട് ഏഴിന് ഇടവകയിലെ വിവിധ കുടുംബകൂട്ടായമകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കലാപരിപാടികൾ തിരുവരങ്ങ് ഉണ്ടായിരിക്കുന്നതാണ്. ബ്രിസ്ബേനിലെ പ്രധാന ചെണ്ടമേളം ടീമുകളായ ബ്രിസ്ബേനും കേരളാ ബീറ്റ്സും അവതരിപ്പിക്കുന്ന കേരളത്തനിമയുള്ള ചെണ്ടമേളം തിരുനാളിന് മോടി കൂട്ടും. ഈ തിരുനാളിൽ പങ്കെടുത്ത് വി. തോമാശ്ലീഹായുടെ അനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും ക്ഷണിക്കുന്നു.

തിരുനാൾ നടക്കുന്ന പള്ളിയുടെ അഡ്രസ്: Hope church Hall
204 Sherbrooke road, Willawong, Brisbane

റിപ്പോർട്ട്: ടോം ജോസ്