ക്രൈ​സ്റ്റ് അ​ക്കാ​ഡ​മി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലോ ​ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, June 16, 2017 3:09 AM IST
ബം​ഗ​ളൂ​രു: ഹു​ള്ള​ഹ​ള്ളി ക്രൈ​സ്റ്റ് ന​ഗ​ർ ക്രൈ​സ്റ്റ് അ​ക്കാ​ഡ​മി​യി​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലോ ​ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ന്ന ച​ട​ങ്ങി​ൽ പ​ത്മ​ശ്രീ ഡോ. ​എ​ൻ. ആ​ർ. മാ​ധ​വ​മേ​നോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബം​ഗ​ളൂ​രു നാ​ഷ​ണ​ൽ ലോ ​സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ആ​ർ. വെ​ങ്കി​ട്ട​റാ​വു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ലോ ​കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ഡേ​വി​സ് പാ​ണാ​ട​ൻ സി​എം​ഐ, ദേ​വ​മാ​താ പ്രോ​വി​ൻ​ഷ്യ​ൽ റ​വ.​ഡോ. ഡേ​വി​സ് പ​ന​ക്ക​ൽ സി​എം​ഐ, കൗ​ണ്‍​സി​ല​ർ ഫോ​ർ എ​ജ്യു​ക്കേ​ഷ​ൻ ഫാ. ​ഷാ​ജു എ​ട​മ​ന സി​എം​ഐ, ക്രൈ​സ്റ്റ് അ​ക്കാ​ഡ​മി പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​യി​സ് ഇ​ല​വ​ത്തി​ങ്ക​ൽ സി​എം​ഐ, മാ​നേ​ജ​ർ ഫാ. ​ബെ​ന്നി പെ​ങ്ങി​പ്പ​റ​ന്പി​ൽ സി​എം​ഐ, ക്രൈ​സ്റ്റ് അ​ക്കാ​ഡ​മി സി​ബി​എ​സ്ഇ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ലി​ജോ ബ്ര​ഹ്മ​കു​ളം സി​എം​ഐ, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാനേജർ ഫാ. ​ആ​ന്‍റ​ണി പോ​ട്ടോ​ക്കാ​ര​ൻ സി​എം​ഐ, പി​യു കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​വി​ൻ​സ​ന്‍റ് നീ​ല​ങ്കാ​വി​ൽ സി​എം​ഐ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.