പ​രി​സ്ഥി​തി​ ദി​നം; വൃക്ഷത്തൈകൾ നട്ടു
Thursday, June 15, 2017 5:34 AM IST
ബം​ഗ​ളൂ​രു: സു​വ​ർ​ണ​ക​ർ​ണാ​ട​ക കേ​ര​ള​സ​മാ​ജം ബം​ഗ​ളൂ​രു ഈ​സ്റ്റ് സോ​ണ്‍ യു​വ​ജ​ന വി​ഭാ​ഗം ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ വൃ​ക്ഷ​ത്തൈ ന​ടീ​ലി​ന്‍റെ​യും വി​ത​ര​ണ​ത്തി​ന്‍റെ​യും ഉ​ദ്്ഘാ​ട​നം സി​ന​ർ​ജി ഗ്രൂ​പ്പ് എം​ഡി​യും ചെ​യ​ർ​മാ​നു​മാ​യ സാ​ങ്കി പ്ര​സാ​ദും ഓം ​ശ​ക്തി ക്ഷേ​ത്രം ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ പി. ​ബാ​ബു​വും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

ക​മ്മ​ന​ഹ​ള്ളി, ലിം​ഗ​രാ​ജ​പു​രം, എ​ച്ച്ആ​ർ​ബി​ആ​ർ ലേ​ഒൗ​ട്ട് എ​ന്നി​വി​ട​ങ്ങ​ളിൽ​ ത​ണ​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ടു​ക​യും വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്ത​താ​യി പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ വി​ഷ്ണു സു​രേ​ഷ് അ​റി​യി​ച്ചു.

ഇ​തോ​ടൊ​പ്പം പ​രി​സ​ര ശു​ചീ​ക​രണ​വും ന​ട​ത്തി. ഈ​സ്റ്റ സോ​ണ്‍ ചെ​യ​ർ​മാ​ൻ കെ.​ജെ. ബൈ​ജു, ക​ണ്‍​വീ​ന​ർ പി.​സി. ഫ്രാ​ൻ​സി​സ്, യൂ​ത്ത് ക​ണ്‍​വീ​ന​ർ എ​ൻ.​എ​ച്ച്. ക​ബീ​ർ, വി​ഷ്ണു നാ​യ​ർ, ബി​ജു ജോ​സ​ഫ്, സ​ജീ​വ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.