ഒ​മ്നി ആം​ബു​ല​ൻ​സ് ; നി​ല​വി​ലു​ള്ള സ​ർ​വീ​സു​ക​ൾ തു​ട​രാം
Wednesday, June 14, 2017 5:30 AM IST
ബം​ഗ​ളൂ​രു: നി​ല​വി​ലു​ള്ള ഒ​മ്നി ആം​ബു​ല​ൻ​സു​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ല്കി​ക്കൊ​ണ്ടു​ള്ള സ​ർ​ക്കാ​രി​ന്‍റെ പു​തി​യ തീ​രു​മാ​നം സം​സ്ഥാ​ന​ത്തെ നൂ​റു​ക​ണ​ക്കി​ന് ഡ്രൈ​വ​ർ​മാ​ർ​ക്ക് ആ​ശ്വാ​സ​മാ​കും.

സം​സ്ഥാ​ന​ത്ത് മാ​രു​തി ഒ​മ്നി ആം​ബു​ല​ൻ​സു​ക​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത് വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ല​വി​ലു​ള്ള സ​ർ​വീ​സു​ക​ൾ നി​ല​നി​ർ​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

അ​തേ​സ​മ​യം, ആം​ബു​ല​ൻ​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഒ​മ്നി വാ​നു​ക​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ന​ല്ക​രു​തെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പ് നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്.

ഒ​മ്നി ആം​ബു​ല​ൻ​സു​ക​ൾ​ക്ക് മ​തി​യാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ പ​ത്തി​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ശി​പാ​ർ​ശ പ്ര​കാ​രം ഗ​താ​ഗ​ത വ​കു​പ്പ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

വീ​തി​കു​റ​ഞ്ഞ റോ​ഡു​ക​ളു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ആം​ബു​ല​ൻ​സ് സേ​വ​നം ല​ഭ്യ​മാ​ക്കാ​നും ഗ​താ​ഗ​ത​ത്തി​ര​ക്കു​ള്ള​പ്പോ​ൾ പോ​ലും രോ​ഗി​യെ വ​ള​രെ​യെ​ളു​പ്പം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നും സ​ഹാ​യി​ക്കു​ന്ന ഒ​മ്നി ആം​ബു​ല​ൻ​സു​ക​ൾ നി​രോ​ധി​ച്ച​ത് വി​വാ​ദ​മാ​കു​ക​യാ​ണ്.