ഭക്തിഗാന സമാഹാരത്തിന്‍റെ പ്രകാശനകർമം നിർവഹിച്ചു
Sunday, June 11, 2017 2:27 AM IST
അഡിലൈഡ്: ഓസ്ട്രേലിയൻ മലയാളിയും സംഗീത സംവിധായകനുമായ മനോജ് ബേബി രചനയും സംവിധാനവും നിർവഹിച്ച ന്ധസ്തുതി പാടിടാം’ എന്ന ക്രിസ്തീയ ഭക്തിഗാന സമാഹാരത്തിന്‍റെ പ്രകാശന കർമം പ്രാർഥനാനിർഭരമായ ചടങ്ങിൽ വച്ചു നടത്തപ്പെട്ടു. ഫാ. ഫെഡറിക് ഇലവത്തുങ്കൽ ഗാനസമാഹാരത്തിന്‍റെ പ്രകാശന കർമം നിർവഹിച്ചു. ചടങ്ങിൽ മുഖ്യാതിഥികളായെത്തിയ ഫാ. സ്റ്റീഫൻ കുളത്തുംകരോട്ട്, ഫാ. ഷിബു, ഫാ. വർഗീസ് ചെറിയാൻ, ഫാ. ബെസി, ഫാ. പ്രദീപ് പൊന്നച്ചൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഡേവിഡ്സ് ഹാർപ് മ്യൂസിക് നിർമിച്ച് വിതരണം നടത്തുന്ന ഈ ഗാനസമാഹാരം വിപണിയിൽ ലഭ്യമാണ്. ഫാ. ജോസ് ചെമ്മനം, ഡോ. മേരി ജോണ്‍, അഡ്വ. പി.വി. ശ്രീനിജൻ എന്നിവരും ഗാനങ്ങൾ എഴുതിയിരിക്കുന്നു. ഗായകരായ പി. ജയചന്ദ്രൻ, എം.ജി. ശ്രീകുമാർ, ജോളി ഏബ്രഹാം, കെസ്റ്റർ, മധു ബാലകൃഷ്ണൻ, സാം ദേവസി, രാഗേഷ് സ്വാമിനാഥൻ, ഗായത്രി, കല്യാണി നായർ, മിഥില മൈക്കിൾ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: മനോജ് ബേബി + 61 4127 51065, ഇമെയൽ: [email protected]