ശ്രീലങ്കൻ എയർലൈൻസ് മെൽബണിലേക്ക് പ്രതിദിന സർവീസ് തുടങ്ങുന്നു
Saturday, June 3, 2017 7:04 AM IST
മെ​ൽ​ബ​ൺ: നീണ്ട വർഷത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷം ശ്രീ​ല​ങ്ക​ൻ എ​യ​ർ​ലൈ​ൻ​സ് ഒക്ടോബർ 29 മുതൽ കൊളംബോ -മെൽബൺ സെക്ടറിൽ നേ​രി​ട്ട് പ്രതിദിന സ​ർ​വീ​സ് തുടങ്ങുന്നു. എയർബസ് A330-200 ജെറ്റ് ആണ് ഇതിനായി സർവീസ് നടത്തുക. ഇതിൽ 18 ബിസിനസ് ക്ലാസ് സീറ്റ് ഉണ്ടാകും.

UL605 വിമാനം മെൽബണിൽ നിന്ന് വൈകുന്നേരം 4.55ന് പുറപ്പെട്ട് രാത്രി 10.15ന് കൊളംബോയിൽ എത്തും. തിരിച്ച് രാത്രി 11.15 ന് കൊളംബോയിൽ നിന്ന് പുറപ്പെടുന്ന UL604 വിമാനം പുലർച്ചെ 3.25ന് മെൽബണിലെത്തും.

2011 ലെ ​സെ​ൻ​സ​സ് പ്ര​കാ​രം വി​ക്ടോ​റി​യ​യി​ലെ 50 ശ​ത​മാ​നം ജ​ന​ങ്ങ​ളും ശ്രീ​ല​ങ്ക​ക്കാ​രാ​ണ്. പു​തി​യ വി​മാ​ന സ​ർ​വീ​സ് ശ്രീ​ല​ങ്ക​ക്കാ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കും. ഓ​സ്ട്രേ​ലി​യ​യി​ലെ മ​ല​യാ​ളി​ക​ൾ​ക്കും നാ​ട്ടി​ലെ​ത്താ​ൻ ഈ ​സ​ർ​വീ​സ് പ്ര​യോ​ജ​ന​പ്ര​ദ​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

നി​ല​വി​ൽ സിം​ഗ​പു​ർ എ​യ​ർ​ലൈ​ൻ​സിനെയാണ് ഓസ്ട്രേലിയൻ മലയാളികൾ പ്രധാനമായും ആശ്രയിക്കുന്നത്. ഇ​നി​യി​പ്പോ​ൾ കൊ​ളം​ബോ​യി​ലെ​ത്തി മ​ല​യാ​ളി​ക്ക് ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് പ​റ​ക്കാം. ഇതിനായി ശ്രീലങ്കൻ എയർലൈൻസിന്‍റെ കൊ​ളം​ബോ​-കൊച്ചി-തിരുവനന്തപുരം വിമാനം രാ​വി​ലെ രാ​വി​ലെ 7.30 ന് ​കൊ​ച്ചി​യിലും തുടർന്ന് 7.50 ന് ​തി​രു​വ​ന​ന്ത​പു​ര​ത്തും ലാൻഡ് ചെയ്യും. ഉച്ചകഴിഞ്ഞ് 3.25 ന് ​കൊ​ച്ചി​യി​ലെ​ത്തുന്ന രണ്ടാമത്തെ വിമാനം തിരിച്ച് 4.15 ന് ​ കൊ​ളം​ബോ​യി​ലെത്തും.