മെൽബണ്‍: നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്‍റെ (എൻഎംസിസി) 2017-18 പ്രവർത്തന വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ജോണ്‍സണ്‍ ജോസഫ് (പ്രസിഡന്‍റ്), സജി ജോസഫ് (വൈസ് പ്രസിഡന്‍റ്), സജിമോൾ അനിൽ (സെക്രട്ടറി), മിനിമോൾ ജയിംസ് (ജോയിന്‍റ് സെക്രട്ടറി), ജെയ്സ്റ്റോ ജോസഫ് (ടഷറർ), ജെസി സിബി, ജോണ്‍സ് ബെഞ്ചമിൻ (ഇവന്‍റ് കോഓർഡിനേറ്റേഴ്സ്), ബോബി തോമസ്, പോൾ സെബാസ്റ്റ്യൻ (സ്പോട്സ് കോഓർഡിനേറ്റേഴ്സ്), സഞ്ജു ജോണ്‍, ഷാജി മാത്യു (പിക്നിക് കോഓർഡിനേറ്റേഴ്സ്), പ്രിനു ജോണ്‍ (പ്രോജക്ട് ഓഫീസർ), ലിജി ക്ലീറ്റസ് (ജാലകം എഡിറ്റർ), തോമസ് പണിക്കർ (ഓഡിറ്റർ), റോയ് ജോസഫ്, ജയൻ രവീന്ദ്രൻ, ജോബിൻ പുത്തൻ, റെജി ജയ്സണ്‍, ബിൻസി സാലു (കമ്മിറ്റി മെംബേഴ്സ്), അലൻ സജി, ജോഷ്വ ജോമി, കാതറിൻ ക്ലീറ്റസ്, ക്രിസ്റ്റീന ഷാജി എന്നിവരെ തെരഞ്ഞെടുത്തു.
പത്താം വാർഷികത്തോടനുബന്ധിച്ച് പുതുമ നിറഞ്ഞ നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ജൂലൈ 14ന് ഫാമിലി ഡിന്നർ നൈറ്റും ഓഗസ്റ്റ് 12ന് കിഡ്സ് വർക് ഷോപ്പും സെപ്റ്റംബർ രണ്ടിന് വുഡ്സ്റ്റോക്ക് കമ്യൂണിറ്റി ഹാളിൽ ഓണാഘോഷങ്ങളും നടക്കും. സെപ്റ്റംബർ 29, 30, ഒക്ടോബർ ഒന്ന് തീയതികളിലാണ് ക്ലബിന്‍റെ വാർഷിക ക്യാന്പ്. നവംബർ 18ന് കായികദിനവും ഡിസംബർ 30ന് ക്രിസ്മസ്-പുതുവർഷ ആഘോഷങ്ങളും നടക്കും. 2018 ഏപ്രിൽ 14ന് പത്താം വാർഷിക ആഘോഷങ്ങൾ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ