പാൻ പുതിയ കൂട്ടായ്മ രൂപീകരണം 29ന്
Friday, April 28, 2017 6:20 AM IST
മെൽബണ്‍: മെൽബണിലെ പ്രമുഖ മലയാളി അസോസിയേഷനായ പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി ആൻഡ് നെടുന്പാശേരി (PAAN) ഈസ്റ്റർ വിഷു ആഘോഷങ്ങളോടുബന്ധിച്ച് പുതിയ കൂട്ടായ്മ രൂപീകരിക്കുന്നു.

ഏപ്രിൽ 29ന് (ശനി) നോബിൾ പാർക്ക് സെന്‍റ് ആന്‍റണീസ് പള്ളി ഹാളിലാണ് ചടങ്ങുകൾ. വൈകുന്നേരം ആറിന് നടക്കുന്ന ചടങ്ങിൽ പുതിയ കൂട്ടായ്മയുടെ രൂപീകരണവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. തുടർന്ന് പുതിയ വർഷത്തെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യും.

വിവരങ്ങൾക്ക്: 0413226353, 0450 281234, 0469142968.