വനിതാദിനത്തിൽ കാൻസർ രോഗിണികൾക്ക് വിഗ് നല്കി ഹെയർലൈൻ
Thursday, March 16, 2017 6:09 AM IST
ബംഗളൂരു: ഹെയർലൈൻ ഇന്‍റർനാഷണൽ ഹെയർ ആൻഡ് സ്കിൻ ക്ലിനിക്കിന്‍റെ ആഭിമുഖ്യത്തിൽ വനിതാവാരാചരണത്തിന്‍റെ ഭാഗമായി കിഡ്വായ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിലെ കാൻസർ ബാധിതരായ വനിതകൾക്ക് വിഗ് നല്കി. കിഡ്വായ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ ഒരു വർഷത്തിനിടെ 100 പേർക്ക് വിഗ് നല്കുമെന്നും ക്ലിനിക്ക് അധികൃതർ പ്രഖ്യാപിച്ചു. ഹെയർലൈൻ ഇന്‍റർനാഷണൽ ഡെർമറ്റോസർജൻ ഡോ. പ്രേമലത, കിഡ്വായ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. കെ.ബി. ലിംഗെഗൗഡ, ചീഫ് സോഷ്യൽ വെൽഫെയർ ഓഫീസർ ഡോ. ജാനറ്റ് പരമേശ്വർ, റെസിഡന്‍റ് മെഡിക്കൽ ഓഫീസർ ഡോ. ജഗന്നാഥ്, മെഡിക്കൽ സൂപ്രണ്ട ് ഡോ. യു.ഡി. ബാഫ്ന, ഹെയർലൈൻ എംഡി ബാനി ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.