കാരുണ്യ സ്പർശവുമായി കേരള അസോസിയേഷൻ ഓഫ് ടൗണ്‍സ്വില്ലിന്‍റെ ഡിന്നർ നൈറ്റ് 11ന്
Thursday, March 9, 2017 6:07 AM IST
കാൻബറ: രക്താർബുദം മൂലം ദുരിതമനുഭവിക്കുന്ന ഓസ്ട്രേലിയൻ ജനതയ്ക്ക് സമാശ്വാസത്തിന്‍റെ നിറദീപവുമായി ടൗണ്‍സ് വില്ലിലെ മലയാളികൾ കൈകോർക്കുന്നു.

ഓസ്ട്രേലിയയിലെ ലുക്കീമിയ ഫൗണ്ടേഷൻ 19 വർഷത്തിലേറെയായി World’s greatest Shave എന്ന പേരിൽ ധനസമാഹരണ പ്രചാരണം നടത്തി വരുന്നു.
ഈ വർഷം കേരള അസോസിയേഷൻ ഓഫ് ടൗണ്‍സ്വില്ലിന്‍റെ (KAT) ആഭിമുഖ്യത്തിൽ രക്താർബുദ രോഗികളേയും അവരുടെ കുടുംബാംഗങ്ങളേയും സഹായിക്കുവാനും ഈ രംഗത്തെ ഗവേഷണങ്ങൾക്ക് ധനസഹായം ചെയ്യുവാനുമായി മാർച്ച് 11ന് (ശനി) ഇന്ത്യൻ ഡിന്നർ നൈറ്റ് സംഘടിപ്പിക്കുന്നു. ചടങ്ങിൽ മുടി ഷേവ് ചെയ്യുവാനും കളർ ചെയ്യാനുമായി 18 ഓളം മലയാളികളാണ് മുന്നോട്ട് വന്നിരിക്കുന്നത്. ഇപ്പോൾ തന്നെ ഏകദേശം 5000 ഓസ്ട്രേലിയൻ ഡോളർ ഇതിലൂടെ സമാഹരിക്കുവാൻ KATന് സാധിച്ചിട്ടുണ്ട്.

നടക്കുന്ന ഈ കാരുണ്യ പ്രവർത്തനങ്ങളിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. ഡിന്നർ നൈറ്റിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ടിക്കറ്റ് എടുക്കേണ്ടതാണ്.

വിവരങ്ങൾക്ക് : പ്രസിഡന്‍റ് ഡോ. മോഹൻ ജേക്കബ് 0406 374 570.

റിപ്പോർട്ട്: റെജി പാറയ്ക്കൻ