ഓസ്‌ട്രേലിയയില്‍ മുതലയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു
Friday, January 20, 2017 5:38 AM IST
സിഡ്‌നി: ഓസ്‌ട്രേലിയയിലെ വടക്കന്‍ പ്രവിശ്യയില്‍ മുതലയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കകാഡു നാഷണല്‍ പാര്‍ക്കിലെ പുഴ കടക്കാന്‍ശ്രമിച്ച നാല്പത്തേഴുകാരനാണ് മുതലയുടെ ആക്രമണത്തിൽ മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.

സംഭവ സ്ഥലത്തുനിന്നും രണ്ടു കിലോമീറ്റര്‍ മാറി ഇയാളുടെ മൃതദേഹം കണ്ടെടുത്തതായും മുതലയെ പിന്നീട് വെടിവച്ചു കൊന്നതായും പോലീസ് പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ മുതലയുടെ ആക്രമണങ്ങള്‍ ഇതിനു മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.