സിഡ്നിയിൽ ‘ജോയ് 180’ ക്രിസ്മസ് ന്യൂഇയർ കലാവിരുന്ന് 27ന്
Saturday, December 24, 2016 6:35 AM IST
സിഡ്നി: ഓസ്ട്രേലിയൻ മലയാളി മൈഗ്രന്റ്സ് അസോസിയേഷൻ (അമ്മ) ഈ വർഷത്തെ ക്രിസ്മസ് –ന്യൂ ഇയർ ആഘോഷങ്ങൾ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ഡിസംബർ 27ന് (ചൊവ്വ) വൈകുന്നേരം 6.30ന് 48 ജോർജ് സ്ട്രീറ്റ്, ലിവർപൂളിലെ ഓൾ സെയ്ന്റ്സ് ചർച്ച് ഹാളിലാണ് പരിപാടി.

ആഘോഷങ്ങളിൽ ഇന്ത്യയിലെ ഇതര സംസ്‌ഥാനങ്ങളുടെ കലാരൂപങ്ങളും അറേബ്യൻ കലകളും കോർത്തിണക്കികൊണ്ടുള്ള അതിന്യൂതനവും സവിശേഷതകൾ നിറഞ്ഞതുമായ ഡിജെ ശാന്തരാത്രിയുടെ പവിത്രതകളോടെ അവതരിപ്പിക്കപ്പെടുന്നു. പ്രവേശനം സൗജന്യം ആയിരിക്കും.

സിഡ്നിയിലെ എല്ലാ മലയാളികളെയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളായ ജസ്റ്റിൻ ആബേൽ, സ്മിത പിള്ള, ജിൻസ് ജോർജ് എന്നിവർ അറിയിച്ചു.