കോട്ടയം മെട്രോ ക്ലബ് ആരംഭിക്കുന്നു
Saturday, December 3, 2016 8:10 AM IST
മെൽബൺ: കേരളത്തിലെ ആദ്യത്തെ സാക്ഷരതാ പട്ടണം, പത്രമാധ്യമങ്ങളുടെ ഈറ്റില്ലം, സാമൂഹ്യ, രാഷ്ര്‌ടീയ, സാംസ്കാരിക, ആധ്യാത്മിക നേതാക്കളുടെ ജന്മദേശം, ദൈവത്തിന്റെ സ്വന്തം നാടിന്റെ കണ്ണാടി, ഇവയെല്ലാം കൂടിചേർന്ന പ്രകൃതി രമണിയമായ കോട്ടയം മുൻസിപ്പാലിറ്റിയുടെ പ്രാന്തപ്രദേശങ്ങളിൽനിന്നും മെൽബണിൽ താമസിക്കുന്നവരുടെ കൂട്ടായ്മ കോട്ടയം മെട്രോ ക്ലബിന് രൂപം നൽകുന്നു.

കോട്ടയത്തിന്റെ പൈതൃകം കാത്ത് സൂക്ഷിക്കാനും പഴയ ഓർമകൾ അയവിറക്കാനും കോട്ടയം മെട്രോ ക്ലബിൽ അംഗമായി പ്രവർത്തിക്കാനും മെൽബണിലെ മലയാളികളുടെ കൂട്ടായ്മക്കാണ് കോട്ടയം മെട്രോ ക്ലബിലൂടെ സാധിക്കുന്നത്.

കോട്ടയം മുൻസിപ്പൽ അതിർത്തിയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെ മെൽബണിൽ താമസിക്കുന്ന മലയാളികൾ ഒത്തു ചേരുന്നതിനായി കോർഡിനേറ്റർ സോജൻ പൂഴിക്കുന്നേലിനെ 041 447 4869 എന്ന നമ്പരിൽ ബന്ധപ്പെടുക.

റിപ്പോർട്ട്: റെജി പാറയ്ക്കൻ