മെൽബണിൽ മുത്തശിക്കഥകൾ മൊബൈൽ ആപ്പ് ഉദ്ഘാടനം ചെയ്തു
Tuesday, November 22, 2016 9:37 AM IST
മെൽബൺ: ഐടി മേഖലയിൽ അമേരിക്കയിലും ഇംഗ്ലണ്ടിലും ഇന്ത്യയിലുമായി വൻ കുതിച്ചുചാട്ടം നടത്തിയ Vcode Infotech ഒരുക്കുന്ന മുത്തശിക്കഥകളുടെ ആപ്പ് മെൽബണിൽ ഉദ്ഘാടനം ചെയ്തു. കൊച്ചു കുരുന്നുകളുടെ മനസിൽ അന്യം നിന്നുപോയ മുത്തശി കഥകൾ കാർട്ടൂണുകളായി ചിത്രീകരിച്ച് അവരുടെ മനസുകളിൽ നല്ല ചിന്തകളെ മലയാളത്തനിമയിൽ വരച്ചുകാട്ടുകയാണ് മുത്തശി കഥകൾ.

വികോഡിന്റെ മറ്റൊരു പ്രശസ്ത ആപ്പായ എഞ്ചുവടി വിദേശ രാജ്യങ്ങളിൽ കുട്ടികളെ മലയാളം പഠിപ്പിക്കാൻ വ്യാപകമായി ഉപയോഗിക്കുന്നു. അതുപോലെ പാചകലോകത്ത് രുചിയുടെ വർണങ്ങൾ തീർത്ത ബെസ്റ്റ് ഇന്ത്യൻ കുക്കിംഗ് ഇതുവരെ രണ്ടരലക്ഷം ആളുകൾ ഉപയോഗിക്കുന്നു.

ക്രാംൻ ബൺ ഹോം തീയേറ്ററിൽ നടന്ന ചടങ്ങിൽ മെൽബണിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകനും ഒഐസിസി ന്യൂസിന്റെ ചീഫ് എഡിറ്ററുമായ ജോസ് എം. ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ഒഐസിസി ന്യൂസ് മാനേജിംഗ് എഡിറ്ററും മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ എഫ്ഐഎവി പ്രതിനിധിയുമായ ജോർജ് തോമസ്, ലിബറൽ പാർട്ടി നേതാവ് പ്രസാദ് ഫിലിപ്പ്, കേസി മലയാളിഅസോസിയേഷൻ പ്രസിഡന്റ് ഗിരീഷ് മാധവൻ, ഒഐസിസി ന്യൂസ് എഡിറ്റർ ജോജി കാഞ്ഞിരപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.