ഡാളസിൽ ജേക്കബ് പുന്നൂസിനെ ആദരിച്ചു
Friday, November 18, 2016 10:01 AM IST
ഡാളസ്: സെന്റ് മേരീസ് കാത്തലിക് ദേവാലയത്തിൽ നടക്കുന്ന ആത്മീയ കൺവൻഷനിൽ പങ്കെടുക്കാനെത്തിയ മുൻ കേരള പോലീസ് മേധാവി ഡോ. ജേക്കബ് പുന്നൂസ് ഐപിഎസിനെ ഡാളസ് മലയാളി അസോസിയേഷൻ ആദരിച്ചു.

ഇർവിംഗ് റെഡ്ലോബ്സ്റ്റർ റസ്റ്ററന്റിൽ ചേർന്ന യോഗത്തിൽ മലയാളി അസോസിയേഷൻ പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യൻ, സെക്രട്ടറി സാം മത്തായി, ട്രസ്റ്റ് ബോർഡ് ചെയർമാൻ രാജു ചാമത്തിൽ, ട്രസ്റ്റി ബോർഡ് അംഗം ബിജു തോമസ് തുടങ്ങിയവർ പങ്കെടുത്തു.