മെൽബൺ സീറോ മലബാർ ടീം ജേതാക്കൾ
Friday, November 4, 2016 10:16 AM IST
മെൽബൺ: സെന്റ് തോമസ് എക്യുമെനിക്കൽ ഫെലോഷിപ്പ് മെൽബണിന്റെ നേതൃത്വത്തിൽ നടത്തിയ ഇന്റർ ചർച്ച് ബാഡ്മിന്റൺ ടൂർണമെന്റിൽ മെൽബൺ സീറോ മലബാർ ടീമിന് ഉജ്‌ജ്വല വിജയം.

അൾട്ടോണ ബാഡ്മിന്റൺ സെന്ററിൽ നടന്ന ടൂർണമെന്റിൽ തുടർച്ചയായ അഞ്ചാം വർഷമാണ് സീറോ മലബാർ ടീം എക്യുമെനിക്കൽ ബാഡ്മിന്റൺ ടൂർണമെന്റിൽ ജേതാക്കളാകുന്നത്. ഇതോടെ കഴിഞ്ഞ മൂന്നു വർഷമായി വിജയികൾക്ക് നല്കിയിരുന്ന റോളിംഗ് ട്രോഫി സീറോ മലബാർ ടീം സ്വന്തമാക്കി. ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ടീമിനാണ് രണ്ടാം സ്‌ഥാനം.

ഡേവീസ് അയ്നിക്കൽ ക്യാപ്റ്റനായ 22 അംഗ ടീമാണ് മെൽബൺ സീറോ മലബാറിനെ പ്രതിനിധീകരിച്ച് മത്സരത്തിനിറങ്ങിയത്. റോബി ജോർജ് ആയിരുന്നു ബാഡ്മിന്റൺ ടീമിന്റെ മാനേജർ. എക്യുമെനിക്കൽ ഫെലോഷിപ്പ് സ്പോർട്സ് കോഓർഡിനേറ്റർ ഡോ. ഷാജി വർഗീസ് മത്സരങ്ങൾക്ക് നേതൃത്വം നല്കി.

ഇടവക വികാരിമാരായ ഫാ.മാത്യു കൊച്ചുപുരയ്ക്കൽ, ഫാ. ഏബ്രഹാം കുന്നത്തോളി എന്നിവർ*ജേതാക്കളെ അഭിനന്ദിച്ചു.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ