മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷനിൽ കൊന്ത നമസ്കാരം
Wednesday, October 26, 2016 7:00 AM IST
മെൽബൺ: ക്നാനായ മിഷന്റെ നേതൃത്വത്തിൽ എല്ലാ വർഷത്തെയും പോലെ ഈ വർഷവും പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്‌തി സൂചകമായി പത്തു ദിവസത്തെ കൊന്ത നമസ്കാരം നടത്തുന്നു.

ഒക്ടോബർ 21ന് ആരംഭിച്ച കൊന്ത നമസ്കാരം വിവിധ കൂടാരയോഗങ്ങളിൽ നടന്നുവരുന്നു. പാരിഷ് കൗൺസിൽ മെംബേഴ്സും കൂടാരയോഗ പ്രതിനിധികളും പ്രാർഥന കൂട്ടായ്മക്ക് നേതൃത്വം നൽകുന്നു. 30ന് (ഞായർ) ഫൊക്കാനർ സെന്റ് മാത്യൂസ് പള്ളിയിലാണ് കൊന്തനമസ്കാര സമാപനവും പാച്ചോർ നേർച്ചയും നടക്കുക.

റിപ്പോർട്ട്: സോളമൻ ജോർജ്