പിന്നണിഗായകൻ എം ജി ശ്രീകുമാറിനെ ആദരിച്ചു
Friday, October 14, 2016 2:56 AM IST
അരിസോണ : പ്രശസ്ത പിന്നണിഗായകൻ എം.ജി. ശ്രീകുമാറിനെ ആരിസോണയിലെ മലയാളി സമൂഹം ആദരിച്ചു. ഒക്ടോബർ ഒൻപതാം തീയതി ഞായറാഴ്ച വെസ്റ്റ്വുഡ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മെഗാ ഷോ ‘ടു ലാലേട്ടന് ബൈ ശ്രീക്കുട്ടൻ’ വേദിയിൽ ആരിസോണയിലെ പ്രമുഖ വ്യവസായിയും, നല്ലൊരു പ്രാസംഗകനും, സാമൂഹ്യപ്രവർത്തകനും, വിവിധ സാമുദായിക സാംസ്കാരിക പ്രവർത്തകനുമായ സാജു സ്കറിയ അദ്ദേഹത്തെ പൊന്നാട അണിയിച്ചു ആദരിച്ചു.



സാജു സ്കറിയ തന്റെ സ്വതസിദ്ധമായ ശൈലിയിൽ എം.ജി ശ്രീകുമാറിനെ സദസിനു പരിചയപ്പെടുത്തിയത് ഹർഷാരവത്തോടെയാണ് സദസ് സ്വീകരിച്ചത്. രണ്ടു തവണ മികച്ച ഗായകനുള്ള ദേശീയപുരസ്കാരം നൽകി ആദരിച്ചിട്ടുള്ള എം.ജി ശ്രീകുമാർ മലയാളം കൂടാതെ തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ ചലച്ചിത്രങ്ങളിലും പിന്നണിഗാനങ്ങൾ പാടിയിട്ടുണ്ട്. മാലിനി വിജേഷ് ഈ പരിപാടിയുടെ അവതാരകയായപ്പോൾ, ദിലീപ് പിള്ള സ്വാഗതവും, സുധീർ കൈതവന കൃതജ്‌ഞതയും രേഖപ്പെടുത്തി.

റിപ്പോർട്ട്: മനു നായർ