അഡ്ലെയ്ഡിൽ സംയുക്‌ത തിരുനാൾ ആഘോഷം
Tuesday, October 4, 2016 7:29 AM IST
അഡ്ലെയ്ഡ്: വിശുദ്ധ എവുപ്രാസ്യാ സീറോ മലബാർ ഇടവകയിൽ പരിശുദ്ധ ജപമാല രാജ്‌ഞിയുടെയും വിശുദ്ധ സെബാസ്ത്യനോസിന്റെയും സംയുക്‌ത തിരുനാൾ ആഘോഷിക്കുന്നു.

ഒക്ടോബർ ആറു മുതൽ 15 വരെയാണ് തിരുനാൾ ആഘോഷം. തിരുനാളിനൊരുക്കമായി പത്തുദിവസം നീണ്ടുനിൽക്കുന്ന ജപമാലയും നൊവേനയും ഉണ്ടായിരിക്കും.

സമാപന ദിനമായ 15ന് (ശനി) നടക്കുന്ന തിരുനാൾ കുർബാനക്ക് മെൽബൺ രൂപത വികാരി ജനറാൾ ഫാ. ഫ്രാൻസിസ് കോലഞ്ചേരി മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണവും സംഗീത നൃത്ത ബൈബിൾ നാടകം ‘അഗ്നി ശലഭം’ അരങ്ങേറും.

തിരുനാളിന്റെ വിജയത്തിനായി ഫാ. ബിജു ജോൺ ചുളയില്ലാപ്ലാക്കൽ, കമ്മിറ്റി അംഗങ്ങൾ, കുടുംബ കൂട്ടായ്മ അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു.

വിവരങ്ങൾക്ക്: ഫാ. ബിജു ജോൺ 61 470 151 749

<ആ>റിപ്പോർട്ട്: ആന്റണി മാവേലി