കെസിവൈഎൽ ‘പൊന്നോണം 2016’ ആഘോഷിച്ചു
Tuesday, September 13, 2016 5:23 AM IST
മെൽബൺ: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തിൽ കെസിവൈഎൽ ‘പൊന്നോണം 2016’ എന്ന പേരിൽ ഓണാഘോഷം നടത്തി. മെൽബണിലെ ക്ലയിറ്റൻ സെന്റ് പീറ്റേഴ്സ് ഹാളിൽ രാവിലെ പൂക്കളത്തോടെ ഓണാഘോഷങ്ങൾ ആരംഭിച്ചു. തുടർന്നു കുട്ടികളുടെ വിവിധ മത്സരങ്ങൾ, പുലികളി, ഓണസദ്യ തുടങ്ങിയ ആഘോഷങ്ങൾക്കു മാറ്റു കൂട്ടി. ചെണ്ടമേളത്തിന്റേയും നാസിക് ഡോളിന്റെയും പുലികളിക്കാരുടേയും അകമ്പടിയോടു മാവേലിക്കു വരവേല്പു നൽകി. ക്നാനായ കമ്യൂണിറ്റിയുടെ സ്നേഹവും ഐക്യവും ആണു മാവേലി ആഗ്രഹിക്കുന്നതെന്ന് ഓണസന്ദേശത്തിൽ മാവേലി മുഴുവൻ ക്നാനായക്കാരേയും ഓർമിപ്പിച്ചു.

തുടർന്നു തിരുവാതിരയോടുകൂടി കലാപരിപാടികൾ ആരംഭിച്ചു.കെസിവൈഎൽ അംഗങ്ങൾ അവതരിപ്പിച്ച ഡാൻസ് ഏവർക്കും ഹൃദയഹാരിയായി. വിവിധ കലാപരിപാടികൾ നിലവാരത്തിലും മേന്മയിലും മികച്ചു നിന്നു. വാശിയേറിയ വടംവലി മത്സരങ്ങളിൽ ഒന്നാം സ്‌ഥാനം സെഹിയോൻ കൂടാരയോഗവും രണ്ടാം സ്‌ഥാനം കെസിവൈഎൽ ടീമും മൂന്നാം സ്‌ഥാനം നസ്രത്ത് കൂടാരയോഗവും കരസ്‌ഥമാക്കി.

ഫാ. സ്റ്റീഫൻ കണ്ടാരപ്പളളി, ഫാ. തോമസ് കുമ്പുക്കൽ, ട്രസ്റ്റിമാരായ സ്റ്റീഫൻ ഓക്കാട്ട്, സോളമൻ ജോർജ്, പാരിഷ് കൗൺസിൽ അംഗങ്ങൾ, വിവിധ പോഷക സംഘടനാ ഭാരവാഹികളായ സജി ഇല്ലിപ്പറമ്പിൽ, ജോയൽ ജോസഫ്, സോണിയ ജോജി പരുത്തുംപാറ, വിവിധ കമ്മിറ്റി അംഗങ്ങൾ എന്നിവർ ആഘോഷത്തിനു നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: റെജി പാറയ്ക്കൻ
<ശാഴ െൃര=/ിൃശ/2016ലെുേ13സര്യഹഹ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>