കെഎച്ച്എസ്എമ്മിന്റെ ഓണാഘോഷം സെപ്റ്റംബർ മൂന്നിന്
Monday, August 29, 2016 5:42 AM IST
മെൽബൺ: കേരള ഹിന്ദു സൊസൈറ്റി മെൽബണും (കെഎച്ച്എസ്എം) കോ സ്പോൺസർ ആയ യാരാ സിറ്റി കൗൺസിലും ചേർന്നു സെപ്റ്റംബർ മൂന്നിനു (ശനി) രാവിലെ 11 മുതൽ അഞ്ചു വരെ കോളിംഗ്വുഡ് ടൗൺ ഹാളിൽ ഓണം ആഘോഷിക്കുന്നു.

ഓസ്ട്രേലിയിൽ ആദ്യമായി നടക്കുന്ന പിന്നൽ തിരുവാതിരയും അതോടൊപ്പം നൂറോളം യുവതികൾ പങ്കെടുക്കുന്ന മെഗാ തിരുവാതിരയും ഈ വർഷത്തെ ആഘോഷത്തിന്റെ മുഖ്യാകർഷണമായിരിക്കുമെന്നു സംഘാടകർ അറിയിച്ചു. തുടർന്നു വിവിധ കലാപരിപാടികളും ഓണസദ്യയും നടക്കും.

വിവരങ്ങൾക്ക്: 0403595702, 0469214997.

<ആ>റിപ്പോർട്ട്: വിജയകുമാരൻ