ഡാളസിൽ ഒസിഐ കാർഡ് ക്യാമ്പ് : ഓഗസ്റ്റ് 20ന്
Friday, August 19, 2016 6:18 AM IST
ഡാളസ്: കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഹൂസ്റ്റൺ, ഡാളസ് ഫോർട്ട് വർത്ത് ഇന്ത്യൻ കമ്യൂണിറ്റി അസോസിയേഷനുകളുമായി സഹകരിച്ച് ഏകദിന ഒസിഐ (ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ) ക്യാമ്പ് ഓഗസ്റ്റ് 20നു (ശനി) രാവിലെ 9.30 മുതൽ വൈകുന്നേരം നാലു വരെ നടത്തുന്നു.

ഡാളസ് നോർത്ത് സെൻട്രൽ എക്സ്പ്രസ് വേയിലുളള പാർക്ക് പ്ലാസ ടവറിലാണ് ക്യാമ്പ്.

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വംശജരും അമേരിക്കൻ പാസ്പോർട്ട് കൈവശമുളളവരും ഒസിഐ അപേക്ഷ ഫോറം പൂരിപ്പിച്ചു ആവശ്യമായ രേഖകളുമായി എത്തണമെന്നു സംഘാടകർ അറിയിച്ചു.

രേഖകൾ പരിശോധിച്ച് സാക്ഷ്യപ്പെടുത്തുന്ന അപേക്ഷകൾ ഔട്ട് സോഴ്സിംഗ് ഏജൻസിയായ സികെജിഎസ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഇഗഏട) ഹൂസ്റ്റൺ ഓഫീസിലേക്ക് അയച്ചു കൊടുക്കേണ്ടതാണ്.

ഒസിഐ കാർഡ് ലഭിക്കുന്നതിനുളള കാലദൈർഘ്യം കുറയ്ക്കുന്നതിനും ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും ഹൂസ്റ്റൺ കോൺസുലേറ്റ് സംഘടിപ്പിക്കുന്ന ക്യാമ്പ് പ്രയോജനപ്പെടുത്തണമെന്ന് കോൺസുലേറ്റ് പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു.

സ്‌ഥലം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ജഅഞഗ ജഘഅദഅ ഠഛണഋഞ 13111 ച.ഇഋചഠഞഅഘ ഋതജഞഋടട ണഅഥ, ഉഅഘഘഅട75243.

വിവരങ്ങൾക്ക് : കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഹൂസ്റ്റൺ, വെബ് സൈറ്റിൽ നിന്നും ലഭ്യമാണ്.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ