കരുണയുടെ വർഷത്തിൽ കരുണ കാണിച്ച് ഹൂസ്റ്റൺ ക്നാനായ ഇടവക
Friday, August 12, 2016 8:16 AM IST
ഹൂസ്റ്റൺ: ‘ഈ ചെറിയവരിൽ ഒരുവന് ഇതു ചെയ്തു കൊടുത്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തു തന്നത്’എന്ന ഗുരുവിന്റെ വാക്കുകൾ അന്വർഥമാക്കി ഹൂസ്റ്റൺ ക്നാനായ ഇടവകയിലെ പതിനാറു പേരടങ്ങുന്ന സംഘം ഡൗൺ ടൗണിലെ 230–ൽപരം അനാഥരെ പരിചരിച്ചത് ദൈവ പരിപാലന അനുഭവിച്ചറിഞ്ഞ നിമിഷങ്ങളായി.

ഭക്ഷണം വിളമ്പിയും ഭക്ഷണ ദാനം നടത്തിയും ഉപയോഗിച്ച സ്‌ഥലം വൃത്തിയാക്കി കൊടുത്തും നാലു മണിക്കൂർ സമയം ആഘോഷമാക്കി മാറ്റുകയായിരുന്നു സെന്റ് മേരീസ് ക്നാനായ ഇടവകാംഗങ്ങൾ.

ഭക്ഷണത്തിനുവേണ്ടി ദാഹിക്കുന്ന ജനത്തെ കണ്ടപ്പോൾ, വീടുകളിൽ സുഭിക്ഷതയുടെ നടുവിൽ തങ്ങൾ ഭക്ഷണം പാഴാക്കി കളയില്ലെന്നു അവർ തീരുമാനമെടുത്തു. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഓഗസ്റ്റ് 17ന് വീണ്ടും പരിചരണത്തിനായി ഒത്തുചേരുകയാണ് ഈ ഇടവക ജനത. ഇതിനു നേതൃത്വം കൊടുത്ത തങ്കച്ചൻ കുന്നശേരി, സിറിൾ വടകര എന്നിവരെ വികാരി ഫാ. സജി പിണർക്കയിൽ അഭിനന്ദിച്ചു.

<ശാഴ െൃര=/ിൃശ/2016മൗഴൗെേ12വൗെേീിസിമിമ്യമമ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

വരുന്ന ദിവസങ്ങളിലെ ഭക്ഷണം ഇപ്പോൾ തന്നെ സ്പോണ്സർ ചെയ്തും യാത്ര ബുക്കു ചെയ്തും കാത്തിരിക്കുകയാണ് ഈ ഇടവകക്കാർ.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം