ഇഎസ്പിഎൻ സ്പോർട്സ് ലേഖകൻ ജോൺ സാൻഡേഴ്സ് അന്തരിച്ചു
Friday, August 12, 2016 7:01 AM IST
ന്യൂയോർക്ക്: കഴിഞ്ഞ മൂന്നു പതിറ്റാണ്ടോളം ഇഎസ്പിഎൻ സ്പോർട്സ് വാർത്താ ലേഖകനായി പ്രവർത്തിച്ച ജോൺ സാൻഡേഴ്സ് ഓഗസ്റ്റ് 10നു സ്വവസതിയിൽ അന്തരിച്ചതായി കുടുംബാംഗങ്ങൾ അറിയിച്ചു.

രാവിലെ ഉറക്കം ഉണർന്ന ഭാര്യയാണ് ജോണിനെ വീടിനകത്തെ ബെഡ്റൂമിൽ അബോധാവസ്‌ഥയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു. സിപിആർ നൽകി ജീവൻ വീണ്ടെടുക്കുവാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. മരണ കാരണം വ്യക്‌തമല്ല.

അമേരിക്കയിലെ സ്പോർട്സ് പ്രേമികൾക്ക് മറക്കാനാവാത്ത നിരവധി അനുഭവങ്ങൾ തന്മയത്വത്തോടെ അവതരിപ്പിക്കുന്നതിന് സാൻഡേഴ്സിനു കഴിഞ്ഞിട്ടുണ്ട്.

സാന്റേഴ്സിന്റെ അകാല വേർപാട് കായിക ലോകത്തിനു കനത്ത നഷ്‌ടമാണ്. എബിസി കോളജ് ഫുട്ബോൾ സ്റ്റുഡിയോ ഷോ, ഇഎസ്പിഎൻ കോളജ് ഫുട്ബോൾ ലൈവ് തുടങ്ങി നിരവധി ഷോകൾ അവതരിപ്പിച്ചു വിദ്യാർഥികളുടെ അംഗീകാരം നേടിയെടുക്കുന്നതിൽ സാൻഡേഴ്സ് വിജയിച്ചിരുന്നു. വി ഫൗണ്ടേഷന്റെ സ്‌ഥാപകൻ കൂടിയാണ് സാൻഡേഴ്സ്.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ