പോൾ റയന് പ്രൈമറിയിൽ അനായാസ വിജയം
Wednesday, August 10, 2016 4:47 AM IST
വിസ്കോൺസിൽ: വിസ്കോൺസിൽ ഡമോക്രാറ്റിക് പ്രൈമറിയിലേക്ക് ഓഗസ്റ്റ് ഒമ്പതിനു നടന്ന തെരഞ്ഞെടുപ്പിൽ യുഎസ് ഹൗസ് സ്പീക്കർ പോൾ റയന് അനായാസ വിജയം കരസ്‌ഥമാക്കി. ശക്‌തനായ എതിരാളി പോൾ നെല്ലനെയാണു റയ്ൻ പരാജയപ്പെടുത്തിയത്.

റിപ്പബ്ലിക്കൻ പാർട്ടി നോമിനി ട്രംപ് അവസാന നിമിഷം വരെ പോൾ റയാനെ എൻഡോഴ്സ് ചെയ്യുന്നതിനു മടിച്ചുവെങ്കിലും ഒടുവിൽ കഴിഞ്ഞ വെളളിയാഴ്ച എൻഡോഴ്സ് ചെയ്യുന്നതായി പ്രഖ്യാപിച്ചതു പോളിനു വിജയം അനായാസമാക്കി.

പോൾ റയൺ മത്സരിച്ച വിസ്കോൺസിൽ ഫസ്റ്റ് കൺഗ്രഷണൽ സീറ്റിൽ ട്രംപിനു കനത്ത പരാജയമാണ് സംഭവിച്ചത്. ഇവിടെ ടെഡ് ക്രൂസിനായിരുന്നു വിജയം. പോൾ റയണിന്റെ വിജയത്തിനുശേഷം നടത്തിയ പ്രസ്താവനയിൽ റിപ്പബ്ലിക്കൻ പാർട്ടി ഇത്തവണ വൈറ്റ് ഹൗസ് ഭരണം പിടിച്ചെടുക്കുമെന്നും ഒബാമയുടെ തുടർഭരണത്തിനു കനത്ത തിരിച്ചടി ലഭിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ