പി.വി. നാരായണൻ നിര്യാതനായി
Wednesday, August 3, 2016 6:29 AM IST
മെൽബൺ: ഒഐസിസി ഓസ്ട്രേലിയ നാഷണൽ കമ്മിറ്റി അംഗവും വിക്ടോറിയ സ്റ്റേറ്റ് വൈസ് പ്രസിഡന്റുമായ പി.വി. ജിജേഷിന്റെ പിതാവ് ഇരിട്ടി പുത്തൻവീട്ടിൽ പി.വി. നാരായണൻ നിര്യാതനായി. സംസ്കാരം നടത്തി.<യൃ><യൃ>ഭാര്യ: ദേവി. മറ്റു മക്കൾ: പി.വി. രാജേഷ് (ദുബായി), പി.വി. സജീഷ്. മരുമകൾ: അമൃത. <യൃ><യൃ>പരേതൻ കണ്ണൂരിലെ മുതിർന്ന കോൺഗ്രസ് നേതാവും നിലവിൽ ഇരിട്ടി മഹാത്മ കോളജ് ഭരണസമിതി അംഗവുമായിരുന്നു. കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, കേരള സംസ്‌ഥാന കയർ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. <യൃ><യൃ><ആ>റിപ്പോർട്ട്: സോബൻ തോമസ്