‘സ്നേഹ സോപാനമേ...’ സംഗീത ശില്പം പ്രകാശനം ചെയ്തു
Friday, July 29, 2016 3:15 AM IST
ടീനെക്ക്, ന്യൂജേഴ്സി: ‘സ്നേഹ സോപാനമേ..’ എന്ന അപൂർവ്വമായ സംഗീത ആൽബം ജൂലൈ 26–നു ന്യൂയോർക്ക് മെറിക്കിലുള്ള മലങ്കര മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക– യൂറോപ്പ് ഭദ്രാസന ആസ്‌ഥാനമായ സീനായ് സെന്ററിൽവച്ചു അഭിവന്ദ്യ ഡോ. ഐസക്ക് മാർ ഫീലക്സീനോസ് എപ്പിസ്ക്കോപ്പ, നോർത്ത് അമേരിക്ക– യൂറോപ്പ് ഭദ്രാസന സെക്രട്ടറി റവ. ഡെന്നി ഫിലിപ്പ്, മാരാമൺ കൺവൻഷനിലെ അനേകം ഗാനങ്ങളുടെ രചയിതാവായ പി.റ്റി. ചാക്കോ എന്നിവർക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. മാരാമൺ കൺവൻഷനിലെ പ്രശസ്തമായ പല ഗാനങ്ങളുടെയും രചയിതാവായ റെജി ജോസഫ് ന്യൂജേഴ്സി രചിച്ച 13 ഗാനങ്ങൾ പ്രശസ്ത സംഗീത സംവിധായകൻ ജോസി പുല്ലാട് ഈണം നൽകി മനോഹരമാക്കിയിരിക്കുന്നു. കെസ്റ്റർ, ഇമ്മാനുവേൽ ഹെൻറി, വിൻസൻ പിറവം, എലിസബത്ത് രാജു, മെറിൻ ഗ്രിഗറി, അഭിജിത്ത് കൊല്ലം, രമേഷ് മുരളി, നിഷാദ്, അലക്സ് മാത്യു, ജിജോ മാത്യു, സെലിൻ ഷോജി, ജൂലിയാ അനിൽ, ജോസി പുല്ലാട് എന്നിവർ ആലപിച്ചിരിക്കുന്ന മധുരതരങ്ങളായ ഗാനങ്ങളുടെ ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത് പ്രശസ്തരായ യേശുദാസ് ജോർജ്, വേണു അഞ്ചൽ, സ്റ്റുവർട്ട്, അനീഷ് കവിയൂർ, ലിജോ ഏബ്രഹാം എന്നിവരാണ്.

അഭിവന്ദ്യ ഫിലക്സിനോസ് തിരുമേനിയുടെ ആശംസയോടെ ആരംഭിക്കുന്ന ഈ ആൽബത്തിലെ ആദ്യ ഗാനമായ ‘എെൻറ പ്രിയനെ ഒന്നു കാണ്മാൻ’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നതു കെസ്റ്റർ ആണ്. ‘കെരൂബുകൾ മീതെ അധിവസിക്കും യഹോവ’ എന്ന മനോഹരമായ ഗാനം വിൻസൻ പിറവം വളരം ആസ്വാദ്യകരമായി ആലപിച്ചിരിക്കുന്നു. ‘കുരിശിൽ കണ്ടു ഞാൻ ദിവ്യ സ്നേഹം’ എന്ന വരികൾ എലിസബത്ത് രാജു അവിസ്മരണീയമാക്കിയിരിക്കുന്നു. ‘പുഴപോലെ കരകവിഞ്ഞൊഴുകുന്ന സ്നേഹം’ ഇമ്മാനുവേൽ ഹെൻറി പാടിയിരിക്കുന്നത് ദൈവികസ്നേഹത്തിെൻറ അതുല്യത വിളിച്ചറിയിക്കുന്നു.
അഭിജിത്ത് കൊല്ലം ‘എനിക്കായ് ക്രൂശിൽ’ എന്ന ഗാനം ശ്രവണമധുരമായി പാടിയിരിക്കുന്നു. ഐഡിയ സ്റ്റാർ സിംഗർ ജേതാവ് മെറിൻ ഗ്രിഗറി ‘തിരുസവിധേ ഞാൻ അണയുന്നു നാഥാ’ എന്ന ഗാനം അന്വർത്ഥമാക്കിയിരിക്കുന്നു. ‘ജ്യോതിർ ഗോളങ്ങൾ’ എന്ന ക്ലാസിക്കൽ ഗാനം രമേഷ് മുരളി വളരെ ക്ലാസിക്കലായി അവതരിപ്പിച്ചിരിക്കുന്നു. ‘യേശുവേ നീ എൻ’ എന്ന ഗാനം നിഷാദ് കോഴിക്കോടും ‘കനിവിൻ കരം’ എന്ന പ്രശസ്തമായ മാരാമൺ ഗാനം സെലിൻ ജോഷിയും ശ്രുതിമധുരമായി സമ്മാനിച്ചിരിക്കുന്നു. നീണ്ട പതിനാറു വർഷങ്ങൾക്കുശേഷം മാരാമൺ കൺവൻഷനിലുണ്ടായ കുടുംബത്തെപ്പറ്റിയുള്ള ‘കൂടുമ്പോൾ ഇമ്പമുള്ള കുടുംബം’ എന്ന ഗാനം ജീജോ മാത്യുവും ‘വിശ്വാസം, പ്ര.ത്യാശ, സ്നേഹം’ എന്ന ഗാനം അലക്സ് മാത്യുവും ‘ആശ്വാസം തേടി’ എന്ന ഗാനം ജൂലിയാ അനിലും പാടിയിരിക്കുന്നു. ‘നന്ദിയാൽ എന്നുള്ളം നിറഞ്ഞീടുന്നു’ എന്ന ഗാനം വളരെ ഹൃദ്യമായി ജോസി പുല്ലാട് പാടി ഈ ആൽബം പൂർണതയിലെത്തിച്ചിരിക്കുന്നു. ജീവിതഗന്ധിയായ ഈ 13 പാട്ടുകളും റെജി ജോസഫ് ന്യൂജേഴ്സി തെൻറ ജീവിതത്തിെൻറ വിവിധ അനുഭവതലങ്ങളിൽ നിന്നുമാണ് അടർത്തിയെടുത്തിരിക്കുന്നത്.

റവ. ഫിലിപ്പ് വർഗീസ്, റവ. മോൻസി മാത്യു, നോർത്ത് അമരേിക്ക യൂറോപ്പ് ഭദ്രാസന ട്രഷറർ ഫിലിപ്പോസ് തോമസ്, നോർത്ത് അമരേിക്ക യൂറോപ്പ് ഭദ്രാസന യുവജനസഖ്യത്തിെൻറ കൗൺസിലംഗം ലാജി തോമസ്, ഭദ്രാസന അസംബ്ലി അംഗം അനിൽ തോമസ്, എന്നിവരും സന്നിഹിതരായിരുന്നു. ഐട്യൂൺ സ്റ്റോർ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (കേൗില ടേീൃല) ആമസോൺ സ്റ്റോർ<ളീിേ ളമരല=്ലൃറമിമ ശ്വെല=2>(അാമ്വീില.രീാ) എന്നീ ഓൺലൈൻ സ്റ്റോറുകളിൽ ‘സ്നേഹ സോപാനമേ’ ആൽബം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: റെജി ജോസഫ്: (201) 647 3836, <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ൃലഷശഷീലെുവിഷ*ഴാമശഹ.രീാ’

<യ> റിപ്പോർട്ട്: വർഗീസ് പ്ലാമൂട്ടിൽ

<ശാഴ െൃര=/ിൃശ/ിൃശബ2016ഖൗഹ്യ29ഴമ2.ഷുഴ മഹശഴി=ഹലളേ>