ശ്രീ നാരായണ മിഷൻ മെൽബണിന്റെ കർക്കിടകവാവു ബലി ഓഗസ്റ്റ് രണ്ടിന്; ഒരുക്കങ്ങൾ പൂർത്തിയായി
Wednesday, July 27, 2016 4:49 AM IST
മെൽബൺ: ശ്രീ നാരായണ മിഷൻ മെൽബണിന്റെ ആഭിമുഖ്യത്തിൽ
ഓഗസ്റ്റ് രണ്ടിനു നടത്തുന്ന കർക്കിടക വാവുബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. കർക്കിടക ദിവസത്തിലെ കറുത്തവാവു ദിനത്തിൽ പിതൃബലിക്കും തർപ്പണത്തിനുമായി ശ്രീ നാരായണ മിഷൻ വിപുലമായ സജ്‌ജീകരണങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്.

രാവിലെ 6.30 മുതൽ 10.30 വരെ മൺമറഞ്ഞ പൂർവികരെ അനുസ്മരിക്കുന്നതിനായി മെൽബൺ മുരുകൻ ടെമ്പിളിലെ ഓം കലാമന്ദിർ ഹാളിലാണ് കർക്കിടക വാവുബലി നടത്തുന്നത്.

ആദ്യ മൂന്നു ബാച്ചുകളിലേക്കുള്ള രജിസ്ട്രേഷൻ പൂർത്തിയാവുകയും നാലാമത് ബാച്ചിന്റെ രജിസ്ട്രേഷൻ പുരോഗമിക്കുന്നതായും സംഘാടകർ അറിയിച്ചു. ചടങ്ങുകൾക്കുശേഷം പ്രാതൽ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.

വിവരങ്ങൾക്ക്: സന്തോഷ് 0450964057, രൂപ്ലാൽ 0432839807, ഷാജു 0413568701, അരുൺ 0425067500, വിഷ്ണു 0470206090.

<ആ>റിപ്പോർട്ട്: വിഷ്ണു കുമാർ