ലോസ്ആഞ്ചലസിൽ വൻ കാട്ടുതീ; നൂറുകണക്കിനു കുടുംബങ്ങളെ ഒഴിപ്പിച്ചു
Saturday, July 23, 2016 11:40 PM IST
കാലിഫോർണിയ: അതിവേഗം പടർന്നുപിടിക്കുന്ന കാട്ടുതീയെ തുടർന്ന് ലോസ്ആഞ്ചലസിന്റെ വടക്ക് പർവത മേഖലയിൽനിന്നും നൂറുകണക്കിനു കുടുംബങ്ങളെ ഒഴിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെ 20,000 ഏക്കറിലാണ് തീപടർന്ന് പിടിച്ചത്. തീ മറ്റു ഭാഗങ്ങളിലേക്കും അതിവേഗം വ്യാപിക്കുകയാണ്.

ലോസ്ആഞ്ചലസിന്റെ പലഭാഗങ്ങളിലും പുകയും ചാരവുംകൊണ്ട് മൂടിയ നിലയിലാണ്. സാന്റാ ക്ലാരിറ്റ സിറ്റിയിൽനിന്നുമാത്രം 300 ഓളം പേരെയാണ് മാറ്റിപാർപ്പിച്ചത്. അത്യുഷ്ണവും ശക്‌തമായ കാറ്റുമാണ് തീ വ്യാപിക്കാൻ കാരണമായത്. 900 ഓളം അഗ്നിശമന സേനാംഗങ്ങൾ തീയണക്കാനുള്ള ശ്രമത്തിലാണ്. ഹെലികോപ്റ്ററുകളും വിമാനങ്ങളും ഉപയോഗിച്ചാണ് തീയണക്കാൻ ശ്രമിക്കുന്നത്.