ശിവദാസൻ നായർ ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി ന്യൂയോർക്ക് ചാപ്റ്ററിന്റെ നേതൃത്വത്തിലേക്ക്
Saturday, July 23, 2016 2:09 AM IST
ന്യൂയോർക്ക്: നാഷണൽ കൺവെൻഷനു ശേഷം ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി യുഎസ്എയുടെ പ്രസിഡന്റ് കൃഷ്ണ റെഡ്ഢി, ശിവദാസൻ നായരെ ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി യുഎസ്എയുടെ ന്യൂയോർക്ക് ചാപ്റ്റർ കൺവീനറായി ചുമതല ഏൽപ്പിച്ചു. കഴിഞ്ഞ രണ്ടു വർഷത്തിലധികമായി ഓഎഫ് ബിജെപിയുടെ ന്യൂയോർക്ക് യൂത്ത് കൺവീനറായി പ്രവർത്തിച്ചു വരികയായിരുന്നു ശിവദാസൻ നായർ. രാഷ്ര്‌ടീയ സ്വയം സേവക സംഘത്തിൽ ബാലസ്വയം സേവകനായി വളർന്ന അദ്ദേഹം കഴിഞ്ഞ ഇരുപതിൽപരം വർഷങ്ങളായി ഹിന്ദു സ്വയംസേവക് സംഘിന്റെ സജീവ പ്രവർത്തകനുമാണ്. ഏഴു വർഷം ന്യൂയോർക്കിലെ ശിവാജി ശാഖാ കാര്യവാഹ്, പിന്നീട് ന്യൂയോർക്ക് വിഭാഗ് സമ്പർക്ക് പ്രമുഖ് എന്നീ ഉത്തരവാദിത്വങ്ങളും നിർവ്വഹിച്ചിട്ടുണ്ട്. കോളേജ് കാലഘട്ടത്തിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ സജീവ പ്രവർത്തകനും കോളേജ് തല സെക്രട്ടറിയുമായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ബിജെപിയുടെ യുവ സംഘടനയായ യുവ മോർച്ചയുടെ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

ഹിന്ദു സ്വയംസേവക സംഘത്തിന്റെയും ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപിയുടെയും സജീവ പ്രവർത്തകയായ ഡോ. ജയശ്രീ നായരാണ് ശിവദാസൻ നായരുടെ ഭാര്യ. ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി യുഎസ്എയുടെ ദേശീയ സോഷ്യൽ മീഡിയ ടീം കോർഡിനേറ്റർ ആണ് ജയശ്രീ. മൂന്നു മക്കളുണ്ട്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം