ദിലീപ് വർഗീസ്, സാബൂ സ്കറിയ, ജോൺസൺ മാത്യൂ ഫോമ 56 കാർഡ് ഗെയിംസ് വിജയികൾ
Friday, July 22, 2016 4:29 AM IST
ഫ്ളോറിഡ: ഫോമായുടെ അഞ്ചാമതു അന്താരാഷ്ട്ര കൺവൻഷനോടനുബന്ധിച്ചു നടന്ന 56 ചീട്ടുകളി മത്സരത്തിൽ ന്യൂജേഴ്സിയിൽനിന്നുള്ള ദിലീപ് വർഗീസ്, ഫിലാഡൽഫിയയിൽ നിന്നും സാബൂ സ്കറിയ, ഫിലാഡൽഫിയയിൽനിന്നു തന്നെയുള്ള ജോൺസൺ മാത്യൂ എന്നിവരുടെ ടീം ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി. രണ്ടാം സ്‌ഥാനം, ഡിട്രോയിറ്റിൽനിന്നുള്ള മാത്യൂസ് ചെരുവിൽ, ജോർജ് വൻനിലം, ജോസഫ് മാത്യൂ (അപ്പച്ചൻ) എന്നിവരുടെ ടീമിനാണ്. മൂന്നാം സ്‌ഥാനം ലഭിച്ചത് ന്യൂയോർക്കിൽ നിന്നുള്ള ബേബി കുര്യാക്കോസ്, ഹ്യൂസ്റ്റണിൽ നിന്നുള്ള തോമസ് ഓലിയാംകുന്നേൽ, തോമസ് സക്കറിയ എന്നിവരുടെ ടീമിനാണ്. സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്, ഡാളസിൽ നിന്നുള്ള ഫിലിപ്പ് ചാമത്തിലാണ് (രാജൂ). ഒന്നാം സമ്മാനം 1000 ഡോളർ/ , രണ്ടാം സമ്മാനം 500 ഡോളർ/, മൂന്നാം സമ്മാനം 250 ഡോളർ എന്നിങ്ങനെയാണ് സമ്മാനങ്ങൾ നൽകിയത്. വിജയികൾക്കു ഫിലിപ്പ് ചാമത്തിൽ സമ്മാനങ്ങൾ കൈമാറി. ഫോമാ അന്താരാഷ്ട്ര കൺവൻഷനോടനുബന്ധിച്ചു നടന്ന ചീട്ടുകളിക്ക് ചുക്കാൻ പിടിച്ചത് ചെയർമാൻ മാത്യൂസ് ചെരുവിലും, കോ–ഓർഡിനേറ്റർ സാബു സക്കറിയയുമായിരുന്നു.

അമേരിക്കയിലങ്ങോളം ഇങ്ങോളം പടർന്നുപന്തലിച്ചു കിടക്കുന്ന ഫോമയെന്ന സംഘടനകളുടെ സംഘടനയിൽ ഇന്നു 65 മലയാളി സാംസ്കാരിക അംഗസംഘടനകൾ ഉണ്ട്. വിവിധ സംഘടനകളുടെ കലാപരിപാടികളും, നാടകോത്സവം, വള്ളംകളി തുടങ്ങി മലയാളികളുടെ ഗൃഹാതുരത്വം തുളുമ്പുന്ന ഒട്ടനവധി പരിപാടികളുമായി ജൂലൈ ഏഴു മുതൽ പത്തു വരെ, മിയാമിയിലെ ഡ്യൂവില്ല് ബീച്ച് റിസോർട്ടിൽ വച്ചാണു ഫോമായുടെ അഞ്ചാമതു അന്താരാഷ്ട്ര കൺവൻഷൻ അരങ്ങേറിയത്.

<യ> റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്