സ്വാതിനാഥിനു മികച്ച വിദ്യാർഥി പ്രതിഭയ്ക്കുള്ള അവാർഡ്
Thursday, July 21, 2016 7:34 AM IST
നീലേശ്വരം: ജപ്പാനിലെ റിറ്റ്സുമൈക്കാൻ ഏഷ്യാ–പസഫിക് യൂണിവേഴ്സിറ്റി നൽകി വരുന്ന ഈ വർഷത്ത മികച്ച വിദ്യാർഥിപ്രതിഭയ്ക്കുള്ള ആൻഡ മോമു ഫുകുകു അവാർഡ് അവാർഡ് മലയാളിയായ സ്വാതിനാഥ് വിജയനു ലഭിച്ചു. പത്തു ലക്ഷം ജപ്പാൻ യെൻ–ഉം പ്രശസ്തി പത്രവും അടങ്ങിയതാണ് അവാർഡ്.

നാലു വർഷ ബിരുദ കോഴ്സിന്റെ അവസാന വർഷത്തിലെ വിദ്യാർഥികൾക്ക്, പഠന പാഠ്യേതര മികവുകളെ അടിസ്‌ഥാനപ്പെടുത്തിയാണ് അവാർഡ് നൽകുക. അവസാന റൗണ്ടിലേക്ക് എത്തിയ ചൈന, വിയറ്റ്നാം, നേപ്പാൾ എന്നീ രാജ്യങ്ങളിലെ വിദ്യാർഥികളെ പിന്തള്ളിയാണു സ്വാതിനാഥ് ഈ അവാർഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതി കരസ്‌ഥമാക്കുന്നത്

2010 –ൽ ഓയിസ്ക ഇന്റർനാഷണൽ അഖിലേന്ത്യാതലത്തിൽ ഏർപ്പെടുത്തിയ മത്സരപരീക്ഷയിൽ വിജയിച്ച മൂന്നു ഇന്ത്യൻ വിദ്യാർഥികളിൽ ഒരാളായിട്ടാണ് സ്വാതിനാഥ് ജപ്പാനിലെ ഓയിസ്ക ഇന്റർനാഷണൽ സ്കൂളിൽ പ്ലസ്ടുവിനു പ്രവേശനം നേടുന്നത്. തുടർന്നു ജപ്പാനിലെ തന്നെ റിസ്റ്റു മൈക്കാൻ ഏഷ്യാ–പസഫിക്ക് യൂണിവേഴ്സിറ്റിയിൽ സ്കോളർഷിപ്പോടെ ഇന്റർനാഷൽ ബിസിനസിനു പ്രവേശനം ലഭിച്ചതോടെ 6000 വിദ്യാർഥികളിലെ ഏക മലയാളി സാന്നിധ്യമായി മാറാൻ കഴിഞ്ഞു.

സ്വാതിനാഥിന്റെ നേതൃത്വത്തിൽ ജപ്പാനിലെ ഇന്ത്യൻ അംബാസഡറെ പങ്കെടുപ്പിച്ചു നടത്തിയ ഇന്തോ–ജപ്പാൻ കോൺക്ലേവ് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അന്തർദേശീയ വിദ്യാർഥികൾക്കുള്ള ജാസോ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഖഅടടഛ) ഓണേഴ്സ് സ്കോളർഷിപ്പും ഗ്ലോബൽ ബിസിനസ് കേസ് കോംപറ്റീഷനിൽ നാലാം സ്‌ഥാനവും കരസ്‌ഥമാക്കിയ സ്വാതി, യൂറോപ്പിലെ കോപ്പൻഹേഗ് ബിസിനസ് സ്കൂൾ സർവകലാശാലയിലും ഹോങ്കോംഗ് സർവകലാശാലയിലും നടന്ന ബിസിനസ് കേസ് പ്രോഗ്രാമിൽ യൂണിവേഴ്സിറ്റി പ്രതിനിധിയായും പങ്കെടുത്തിട്ടുണ്ട്. ജപ്പാനിലെ പ്രശസ്തമായ സ്റ്റെപ്റ്റിനി ഐഎൻസി കമ്പനി സ്വാതിനാഥിനു ജോലി വാഗ്ദാനവുമായി മുന്നോട്ടു വന്നിട്ടുണ്ട്.

സെപ്റ്റംബർ 16നു നടക്കുന്ന ബിരുദദാന ചടങ്ങിലേക്കു യൂണിവേഴ്സിറ്റിയുടെ പ്രത്യേക ക്ഷണപ്രകാരം പങ്കെടുക്കാൻ ഒരുങ്ങുകയാണ് സ്വാതിനാഥിന്റെ മാതാപിതാക്കൾ. സ്കോളർ കോളജ് മാനേജിംഗ് ഡയറക്ടർ ടി.വി. വിജയന്റെയും സംഗീതയുടേയും മകനാണ് സ്വാതിനാഥ്. ഏഷ്യാപസഫിക് യൂണിവേഴ്സിറ്റിയിലെ മൂന്നാം വർഷ വിദ്യാർഥിയായ ശബരിനാഥ് സഹോദരനാണ്.