ഹാനാ പോളിന്റെ നൃത്ത അരങ്ങേറ്റം ജൂലൈ പതിനാറാം തീയതി നടത്തി
Wednesday, July 20, 2016 5:07 AM IST
മിഷിഗൺ: കലാരംഗത്ത് തന്റേതായ വ്യക്‌തിമുദ്ര പതിപ്പിച്ച ഹാനാ പോളിന്റെ ഭരതനാട്യ അരങ്ങേറ്റം ജൂലൈ 16–നു ഉച്ചകഴിഞ്ഞ് സ്റ്റെർലിംഗ് ഹൈറ്റ്സ് സിറ്റിയിലുള്ള വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്ററിൽ നടത്തി.

മിഷിഗണിലെ പ്രഗല്ഭ നൃത്താഭ്യാസ സ്കൂളായ അഭിനയ സ്കൂൾ ഓഫ് ഡാൻസ് എന്ന നൃത്ത വിദ്യാലയത്തിൽ, ധന്യ കെ. റാവുവിന്റെ (വാണി) ശിക്ഷണത്തിലാണു ഹാനാ നൃത്തം അഭ്യസിച്ചത്.

കൂടാതെ കഴിഞ്ഞ രണ്ടുവർഷത്തിലേറെയായി ഹാനാ, ഗുരു രാജേഷ് നായരുടെ കീഴിൽ ചെണ്ടമേളവും അഭ്യസിച്ചുവരുന്നു.

ഹാനാ, <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ഡശേരമ അരരമറലാ്യ ളീൃ കിലേൃിമശേീിമഹ ടേൗറശലെ –ൽ സീനിയർ ആണ്. ജിജി –ഡിംപിൾ ദമ്പതികളുടെ മകളാണു ഹാനാ. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഏശഴശ ജമൗഹ ങൗിറമരസമഹ, ജീവേമിശരമറ) മിഷിഗണിൽ കലാ–സാംസ്കാരിക രംഗങ്ങളിൽ തിളങ്ങിനിൽക്കുന്ന പോൾ കുര്യാക്കോസ് പടിഞ്ഞാറേക്കുടിയിൽ, ആനി പോൾ എന്നിവരുടെ കൊച്ചുമകളാണ് ഹാനാ. ജോർജ് ഏക സഹോദരനാണ്. ന്യൂജേഴ്സിയിൽനിന്നു ലാലു കുര്യാക്കോസ് അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം

<ശാഴ െൃര=/ിൃശ/ിൃശബ2016ഖൗഹ്യ20ൂമ7.ഷുഴ മഹശഴി=ഹലളേ>