ന്യൂജേഴ്സിയിൽ പണ്ഡിറ്റ് രമേശ് നാരായണനെയും മധുശ്രീ നാരായണനെയും ആദരിക്കുന്നു
Thursday, July 14, 2016 5:13 AM IST
ന്യൂജേഴ്സി: പ്രശസ്ത ഹിന്ദുസ്‌ഥാനി സംഗീതജ്‌ഞനും സംഗീതസംവിധായകനും ഗായകനുമായ പണ്ഡിറ്റ് രമേശ് നാരായണനെയും മകളും 2015 ലെ മികച്ച ഗായികക്കുള്ള കേരള സംസ്‌ഥാന അവാർഡ് കരസ്‌ഥമാക്കിയ മധുശ്രീ നാരായണനെയും ആദരിക്കുന്നു.

ജൂലൈ 17നു (ഞായർ) വൈകുന്നേരം 5.30നു ഓറഞ്ച് ബർഗിലെ സിത്താർ പാലസിലാണ് ചടങ്ങ്.

സാധക സ്കൂൾ ഓഫ് മ്യൂസിക്കും ട്രൈസ്റ്റേറ്റിലെ സംഗീത പ്രേമികളും ചേർന്നു നടത്തുന്ന ചടങ്ങിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 2676321557 എന്ന നമ്പരിൽ ബന്ധപ്പെടുക.

<ആ>റിപ്പോർട്ട്: ജിനേഷ് തമ്പി