റോയൽ അശോക റസ്റ്ററന്റ് പ്രവർത്തനം ആരംഭിച്ചു
Thursday, July 14, 2016 5:07 AM IST
ഫിലഡൽഫിയ: റോയൽ അശോക റസ്റ്ററന്റ് ഫിലഡൽഫിയയിൽ പ്രവർത്തനം ആരംഭിച്ചു. ഫിലഡൽഫിയ സിറ്റി കൗൺസിൽമാൻ അറ്റ് ലാർജ് അൽടോബൻ ബർഗർ ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഫിലഡൽഫിയ അസൻഷൻ മാർത്തോമ ചർച്ച് വികാരി റവ. ബിനു സി. സാമുവൽ ആശീർവാദ കർമം നിർവഹിച്ചു.

പെൻസിൽവേനിയ മുൻ സ്പീക്കർ ജോൺ പെർഴ്സൽ, റോയൽ അശോക റസ്റ്ററന്റ് മുഖ്യ ഉടമ ടിബു ജോസസ്, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത അമേരിക്ക മുൻ ജനറൽ സെക്രട്ടറി വിൻസന്റ് ഇമ്മാനുവൽ, ഫൊക്കാന നേതാവ് അലക്സ് തോമസ്, ഓർമ ജനറൽ സെക്രട്ടറി പി.ഡി. ജോർജ്, ട്രൈസ്റ്റേറ്റ് കേരള ഫോറം ജനറൽ സെക്രട്ടറി തോമസ് പോൾ, സജി കരിങ്കുറ്റി, തമ്പി കാവുങ്കൽ, മാപ് സെക്രട്ടറി ചെറിയാൻ കോശി തുടങ്ങി വിവിധ സാമൂഹിക സാംസ്കാരിക പ്രവർത്തകർ ചടങ്ങിൽ സംബന്ധിച്ചു.

വിവിധ ഏഷ്യൻ ഇന്ത്യൻ കേരള ഭക്ഷണ വിഭവങ്ങളാണ് റസ്റ്ററന്റിൽ വിളമ്പിയത്. ഫിലഡൽഫിയ സിറ്റി കൗൺസിൽമാൻ അറ്റ് ലാർജ് അൽടോബൻ ബർഗർ കുടുംബസമേതം പെൻസിൽവേനിയ മുൻ സ്പീക്കർ ജോൺ പെർഴ്സലിനൊപ്പം സത്കാരങ്ങളിലും പങ്കെടുത്തു.

വിലാസം: റോയൽ അശോക റസ്റ്ററന്റ് 13314, ഫിൽമോണ്ട് അവന്യു, ഫിലഡൽഫിയ, 19116, ഫോൺ: 267–538–5601, വെബ്സൈറ്റ്: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ൃീ്യമഹമവെീസമ.രീാ