ബിജു കൃഷ്ണൻ സ്കോക്കി വില്ലേജ് കൺസ്യൂമർ അഫയേഴ്സ് കമ്മീഷൻ വൈസ് ചെയർമാൻ
Wednesday, July 13, 2016 8:15 AM IST
ഷിക്കാഗോ: സ്കോക്കി വില്ലേജ് കൺസ്യൂമർ അഫയേഴ്സ് കമ്മീഷന്റെ വൈസ് ചെയർമാൻ ആയി തെരഞ്ഞെടുക്കപ്പെട്ട സ്കോക്കി വില്ലേജ് കമ്മീഷണർ ബിജു കൃഷ്ണന് അഭിനന്ദന പ്രവാഹം. ചരിത്രത്തിൽ ആദ്യമായാണു സ്കോക്കി വില്ലേജ് ഒരു ഇന്ത്യൻ വംശജനെ ഈ സ്‌ഥാനത്തേക്ക് തെരഞ്ഞെടുക്കുന്നത്.

കഴിഞ്ഞ ഏതാനും വർഷങ്ങളായുള്ള ബിജു കൃഷ്ണന്റെ പ്രവർത്തനം സ്കോക്കി വില്ലേജ് കൻസ്യൂമർ അഫയേഴ്സ് കമ്മിറ്റിക്ക് പുതിയ ദിശാ ബോധം നൽകി എന്ന് മേയർ ജോർജ് വാൻഡ്യൂസെൻ അഭിപ്രായപ്പെട്ടു. ബിജുവിന്റെ മികച്ച പ്രവർത്തനം കണക്കിലെടുത്ത്, മേയർ ജോർജ് വാൻഡ്യൂസെൻ ആണ് കന്സുമർ അഫയേർസ് കമ്മീഷന്റെ വൈസ് ചെയർമാൻ ആയി അദ്ദേഹത്തിന്റെ പേര് നിർദ്ദേശിച്ചത്. 16 കമ്മീഷണർമാരുള്ള കൻസ്യൂമർ അഫയേഴ്സ് കമ്മീഷനിൽ മലയാളി ആയ അനിൽ കുമാർ പിള്ളയും മെംബർ ആണ്. ബിജു കൃഷ്ണനെ വൈസ് ചെയർമാൻ ആയി തെരഞ്ഞെടുക്കപ്പെട്ടതിൽ നിന്ന് അദ്ദേഹത്തിന്റെ കാര്യക്ഷമതയും അർപ്പണ ബോധവും സ്കോക്കി വില്ലേജ് അധികൃതർ അംഗീകരിച്ചതിന്റെ തെളിവായി കണക്കാക്കാം.

ഇല്ലിനോയ്സിലെ ഏറ്റവും നല്ല ഫാർമേഴ്സ് മാർക്കറ്റിനുള്ള നോർത്ത് ഷോർ മാഗസിന്റെ അവാർഡ് നേടിയ ഈ ഫാർമേഴ്സ് മാർക്കറ്റിൽ രണ്ടായിരം പേരിൽ അധികം ആണ് ശനിയാഴ്ചയും ഞായാറാഴ്ചയും പങ്കെടുക്കുന്നത്. ഇരുപത്തഞ്ചു വർഷങ്ങളായി നടക്കുന്ന വില്ലേജിന്റെ ഏറ്റവും പ്രസിദ്ധമായ ഈ ഫാർമേഴ്സ് മാർക്കറ്റിന്റെ നടത്തിപ്പ് സിറ്റി നൽകിയിരിക്കുന്നത് ബിജു കൃഷ്ണന്റെ നേതൃത്വത്തിലുള്ള ഈ കൻസ്യൂമർ അഫയേഴ്സ് കമ്മീഷനാണ്.

സിറ്റി കൺസ്യൂമർ അഫയേഴ്സ് കമ്മീഷണർ സ്‌ഥാനത്തിനു പുറമെ ഷിക്കാഗോ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഛഞഠ ടെക്നിക്കൽ ഇൻസ്റ്റിട്യൂട്ടിന്റെ അഡ്വൈസറി ബോർഡ് മെംബർസ്‌ഥാനവും ഷിക്കാഗോ ഗീതാമണ്ഡലത്തിന്റെ ബോർഡ് മെംബർ, ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ബിജു കൃഷ്ണൻ ഒരു വേദ പണ്ഡിതനും സനാതന ധർമ പ്രചാരകനും ആണ്.

ഭാര്യ: പ്രിയ കൃഷ്ണൻ. മക്കൾ: ശിവാനി, ജാനകി.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം