ഡോ. ഫിലിപ്പ് കടുതോടി സർവകലാശാല ഡീൻ
Monday, July 11, 2016 6:21 AM IST
പാപ്പുവാ ന്യൂ ഗിനി: പാപ്പുവാ ന്യൂ ഗിനിയിലെ ഗൊരോക്ക സർവകലാശാലയിൽ എഡ്യൂക്കേഷണൽ ലീഡർഷിപ്പ് ആൻഡ് മാനേജ്മെന്റ് വകുപ്പ് അധ്യക്ഷനായി സേവനം ചെയ്യുന്ന ഡോ. ഫിലിപ്പ് കടുതോടിയെ ഫാക്കൽറ്റി ഓഫ് എഡ്യൂക്കേഷന്റെ ഡീൻ ആയി സർവകലാശാലയുടെ ഗവേണിംഗ് കൗൺസിൽ നിയമിച്ചു.

എറണാകുളം മഹാരാജാസ് കോളജ്, ബോംബെ സെന്റ് സേവ്യേഴ്സ് കോളജ്, മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്നും ഉന്നത ബിരുദങ്ങൾ നേടിയ ഡോ. ഫിലിപ്പ് കടുതോടി, കഴിഞ്ഞ നാലു പതിറ്റാണ്ടുകളായിട്ട് നൈജീരിയ, എറിത്രിയ, റിപ്പബ്ലിക്ക് ഓഫ് വനുവാട്ടൂ എന്നീ രാജ്യങ്ങളിലും സേവനം ചെയ്തിട്ടുണ്ട്.

ന്യൂസിലൻഡിൽ സ്‌ഥിരതാമസമാക്കിയ ഫിലിപ്പ്, കോട്ടയം ജില്ലയിലെ കിടങ്ങൂർ സ്വദേശിയാണ്.