രണ്ടാമതു ഗോൾഡ് ട്രോഫി ബാഡ്മിന്റൺ ടൂർണമെന്റ് ന്യൂയോർക്കിൽ
Saturday, July 9, 2016 2:01 AM IST
ന്യൂയോർക്ക്: ഗാർഡൻ സിറ്റി ബാഡ്മിന്റൺ ക്ലബിന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് ഡോ. റാജി ഫിലിപ്പോസ് മെമ്മോറിയൽ എവർറോളിംഗ് ഗോൾഡ് ട്രോഫി ടൂർണമെന്റ് ദേശീയതലത്തിൽ നടത്തപ്പെടുന്നു.

ജൂലൈ 16–നു ശനിയാഴ്ച രാവിലെ എട്ടിനു മത്സരങ്ങൾ ആരംഭിക്കും. <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ജമഹ 375 ഉലിേീി അ്ല, ചലം വ്യറല ജമൃസ –ലുള്ള വിശാലമായ ഇൻഡോർ സ്റ്റേഡിയത്തിലാണു മത്സരങ്ങൾ അരങ്ങേറുന്നത്.

അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 24–ഓളം ടീമുകൾ വാശിയേറിയ മത്സരത്തിൽ മാറ്റുരയ്ക്കും. ഒന്നാം സ്‌ഥാനത്തെത്തുന്ന ടീമിനു ഗോൾഡ് ട്രോഫിയും, 1000 ഡോളർ കാഷ് അവാർഡും, രണ്ടാം സ്‌ഥാനക്കാർക്ക് 500 ഡോളർ കാഷ് അവാർഡും ട്രോഫിയും ലഭിക്കും. കൂടാതെ ബെസ്റ്റ് പ്ലയർ അവാർഡും നൽകുന്നതാണ്.

ന്യൂയോർക്കിലെ കായികപ്രേമികളായ ഒരുപറ്റം ചെറുപ്പക്കാർ ചേർന്ന് രൂപംകൊടുത്ത ഗാർഡൻ സിറ്റി ബാഡ്മിന്റൺ ക്ലബ് കഴിഞ്ഞവർഷം ആവേശകരമായ ടൂർണമെന്റ് സംഘടിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. ഈവർഷം അതിലും മനോഹരമാക്കാനാണ് സംഘാടകർ ശ്രമിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: പ്രകാശ് (516 317 1090), സിബി (516 455 2544), ജയകൃഷ്ണൻ (646 823 8831), ബെന്നറ്റ് (516 732 7127), എബി (571 278 4649).

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം