എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് സെപ്റ്റംബർ നാലിന് ന്യൂയോർക്കിൽ
Friday, July 8, 2016 5:07 AM IST
ന്യൂയോർക്ക്: അമേരിക്കൻ മലയാളി വോളിബോൾ പ്രേമികളുടെ പ്രിയങ്കരനായിരുന്ന എൻ.കെ. ലൂക്കോസ് നടുപ്പറമ്പിലിന്റെ പാവനസ്മരണയ്ക്കായി നടത്തിവരുന്ന എൻ.കെ. ലൂക്കോസ് മെമ്മോറിയൽ പതിനൊന്നാമതു വോളിബോൾ ടൂർണമെന്റിന് ഈവർഷം ന്യൂയോർക്ക് ആതിഥേയത്വം അരുളുന്നു. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ടേ. ഖീവിെ ഡിശ്ലൃശെ്യേ, 8000 ഡേീുശമ ജസം്യ, ഖമാമശരമ, ചഥ 11439)

എൻ.കെ. ലൂക്കോസ് നടുപ്പറമ്പിൽ മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി ന്യൂയോർക്കിലെ നാനാവിഭാഗത്തിൽപ്പെട്ട എല്ലാ മലയാളികളേയും പങ്കെടുപ്പിച്ചുകൊണ്ട് 2016 സെപ്റ്റംബർ നാലാം തീയതി (ഞായറാഴ്ച) രാവിലെ ഒമ്പതു മുതൽ സെന്റ് ജോൺസ് യൂണിവേഴ്സിറ്റി വോളിബോൾ സ്റ്റേഡിയത്തിൽ വച്ച് എൻ.കെ. ലൂക്കോസ് നടുപ്പറമ്പിൽ സ്പോർട്സ് ഫൗണ്ടേഷന്റെ ആശീർവാദത്തോടുകൂടി ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബും ന്യൂയോർക്ക് കേരള സ്പൈക്കേഴ്സിന്റേയും നേതൃത്വത്തിൽ നടത്തപ്പെടുന്നു.

കാനഡ ഉൾപ്പടെ നോർത്ത് അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നുമായി ഏതാണ്ട് 14 ടീമുകൾ പങ്കെടുക്കുമെന്നു സംഘാടകർ അറിയിച്ചു. ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി വിപുലമായ കമ്മിറ്റി രൂപീകരിച്ചുകൊണ്ടിരിക്കുന്നു.

2016 സെപ്റ്റംബർ നാലാം തീയതി നടക്കുന്ന ഈ വോളിബോൾ മാമാങ്കത്തിലേക്ക് നോർത്ത് അമേരിക്കയിലെ എല്ലാ മലയാളികളേയും ന്യൂയോർക്ക് സെന്റ് ജോൺസ് യൂണിവേഴ്സിറ്റി വോളിബോൾ സ്റ്റേഡിയത്തിലേക്ക് ഹൃദയപൂർവ്വം ഭാരവാഹികൾ ക്ഷണിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ഈപ്പൻ ചാക്കോ (516 849 2832), സാക് മത്തായി (917 208 1714), റോൻ ജേക്കബ് (347 297 9515), ബേബിക്കുട്ടി തോമസ് (516 974 1735), സിറിൽ നടുപ്പറമ്പിൽ (973 862 1489), ബിൻജു ജോൺ (949 584 6859), അലക്സ് ഉമ്മൻ (516 784 1100). വെബ്സൈറ്റ്: <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.ഹൗസീലെളീൗിറമശേീി.ീൃഴ. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം