എന്‍വൈഎംസി അഞ്ചാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ 25ന്
Friday, June 24, 2016 8:13 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി സ്പോര്‍ട്സ് ക്ളബിന്റെ ഭാഗമായ എന്‍വൈ സ്മാഷേഴ്സിന്റെ അഞ്ചാമത് എവര്‍റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ 25നു (ശനി) രാവിലെ ഒന്‍പതിന് ഫ്രാങ്ക് പടവന്‍ ഹൈസ്കൂള്‍ ജിമ്മില്‍ നടത്തുന്നു. (74 20 ഇീാാീി ണലഹവേ ആഹ്റ, ആലഹഹൃീലെ, ഝൌലലി 11426)

അത്യന്തം വാശിയേറിയ മത്സരങ്ങള്‍ കാണുവാന്‍ എല്ലാ കായിക പ്രേമികളേയും ഭാരവാഹികള്‍ ക്ഷണിച്ചു. ന്യൂയോര്‍ക്ക്, ഷിക്കാഗോ, വിര്‍ജീനിയ, ടൊറേന്റോ, ന്യൂജേഴ്സി, കണക്ടിക്കട്ട്, ടെക്സസ് എന്നിവിടങ്ങളില്‍നിന്നുള്ള 25 ടീമുകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും.

മലയാളികള്‍ മാത്രം പങ്കെടുക്കുന്ന മത്സരങ്ങള്‍ അത്യന്തം ആവേശകരമായിരിക്കുമെന്നു കോഓര്‍ഡിനേറ്റര്‍ സോണി പോള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: സോണി പോള്‍ (ബാഡ്മിന്റണ്‍ കോര്‍ഡിനേറ്റര്‍) 516 236 0146, സ്കറിയ മത്തായി (സെക്രട്ടറി) 917 208 1714, റോബി വര്‍ഗീസ് 516 717 9956, ജേക്കബ് ഏബ്രഹാം 516 244 5941, ചെറിയാന്‍ പെരുമാള്‍ 516 439 9087.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം