മേരി തോമസിനു സൌത്ത് ഫ്ളോറിഡ കൈരളി ആര്‍ട്സ് ക്ളബ് സ്വീകരണം നല്‍കുന്നു
Friday, June 24, 2016 4:57 AM IST
സൌത്ത് ഫ്ളോറിഡ: കൈരളി ആര്‍ട്സ് ക്ളബ് ഓഫ് സൌത്ത് ഫ്ളോറിഡ യുണൈറ്റഡ് സ്റേറ്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മേരി തോമസിനെ പിന്തുണയ്ക്കുന്നതായി പ്രഖ്യാപിക്കുകയും ആയതിലേക്ക് ജൂണ്‍ 26-നു ഞായറാഴ്ച വൈകുന്നേരം അഞ്ചിനു ബോയിന്റോണ്‍ ബീച്ചിലെ 9273 കോവ് പോയിന്റ് സര്‍ക്കിളില്‍ മീറ്റിംഗ് നടത്തുവാനും തീരുമാനിച്ചു.

രാഷ്ട്രീയ-മത-ജാതി പരിഗണകള്‍ക്കപ്പുറം ഏതൊരു വ്യക്തിയോടും പ്രതിബദ്ധതയോടും, നീതിപൂര്‍വ്വവുമായി പ്രവര്‍ത്തിക്കുന്ന, മേരി തോമസ് മലയാളികളുടെ സ്പന്ദനങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമായി മാറിയിരിക്കുന്നു.

മേരി തോമസിന്റെ ഈ മീറ്റിംഗിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും യോഗത്തിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏബ്രഹാം കളത്തില്‍ (501 827 5896).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം