കര്‍ദിനാള്‍ ക്ളീമിസ് ബാവ യോങ്കേഴ്സ് സെന്റ് മേരീസ് ഇടവകയില്‍
Thursday, June 23, 2016 6:06 AM IST
ന്യൂയോര്‍ക്ക്: മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പും ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെയും കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെയും അധ്യക്ഷനുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവാ യോങ്കേഴ്സ് സെന്റ് മേരീസ് മലങ്കര കത്തോലിക്ക ഇടവകയില്‍ സന്ദര്‍ശനം നടത്തുന്നു.

ജൂണ്‍ 26നു (ഞായര്‍) രാവിലെ 9.30നു നടക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ ക്ളീമിസ് ബാവാ മുഖ്യകാര്‍മികത്വം വഹിക്കും.

എല്ലാ വിശ്വാസികളെയും വികാരി ഫാ. സണ്ണി മാത്യുവും ഇടവക കമ്മിറ്റിയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ഫാ. സണ്ണി മാത്യു 347 666 7426, തോമസ് ജോണ്‍ 914 953 6772.

വിലാസം: 18 ഠൃശിശ്യ ട. ഥീിസലൃ.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി