ഫൊക്കാന സ്പെല്ലിംഗ് ബീ, ഗ്ളിംപ്സസ് ഓഫ് ഇന്ത്യ: എബിയും അഷിതയും ജേതാക്കള്‍
Monday, June 20, 2016 6:36 AM IST
യോങ്കേഴ്സ് (ന്യൂയോര്‍ക്ക്): ഫൊക്കാന ന്യൂയോര്‍ക്ക് റീജണിന്റെ സ്പെല്ലിംഗ് ബീ മത്സരത്തില്‍ ന്യൂറോഷല്‍ ഹൈസ്കൂള്‍ ഒന്‍പതാം ക്ളാസ് വിദ്യാര്‍ഥിയായ എബി ആന്റോ ജേതാവായി. റോക്ക്ലാന്‍ഡ് വില്ലോഗ്രോവ് മിഡില്‍ സ്കൂള്‍ വിദ്യാര്‍ഥി എബി അലക്സ്, ലോംഗ്ഐലന്‍ഡില്‍നിന്നുള്ള ആല്‍വിന്‍ പോള്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി.

ഇതോടെ വിജയികള്‍ക്ക് ടൊറന്റോയില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷനിലെ ഫൈനലിലേക്ക് യോഗ്യത നേടി. പ്രാദേശിക തലത്തില്‍ ജയിച്ചുവന്ന ആറു കുട്ടികളാണ് റീജണ്‍ തലത്തില്‍ മാറ്റുരച്ചത്.

ഇന്ത്യയെ അറിയുകയെന്ന ലക്ഷ്യത്തോടെയുള്ള ഗ്ളിംപ്സസ് ഓഫ് ഇന്ത്യ മത്സരത്തില്‍ ക്ളാര്‍ക്സ് ടൌണ്‍ നോര്‍ത്ത് ഒന്‍പതാം ക്ളാസ് വിദ്യാര്‍ഥി അഷിത അലക്സ് ജേതാവായി. എബിന്‍ ആന്റോ (ന്യൂറോഷല്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥി) നേഹാ ജോ എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. അഞ്ചാം ക്ളാസ് വിദ്യാര്‍ഥിനിയാണു നേഹ.

ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, വനിതാ ഫോറം ചെയര്‍ ലീല മാരേട്ട് എന്നിവര്‍ വിജയികള്‍ക്ക് കാഷ് അവാര്‍ഡ് സ്പോണ്‍സര്‍ ചെയ്തത്.

യോഗത്തില്‍ റീജണല്‍ വൈസ് പ്രസിഡന്റ് ഡോ. ജോസ് കാനാട്ട്, ഫിലിപ്പോസ് ഫിലിപ്പ്, ട്രസ്റി ബോര്‍ഡ് ചെയര്‍ പോള്‍ കറുകപ്പള്ളി, റീജണല്‍ സെക്രട്ടറി അലക്സ് തോമസ് എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍