കോണ്‍ഫറന്‍സ് രജിസ്ട്രേഷന്‍ കിക്ക്ഓഫ് വാഷിംഗ്ടണില്‍ സംഘടിപ്പിച്ചു
Thursday, June 16, 2016 6:13 AM IST
ന്യൂജേഴ്സി: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ജൂലൈ 13 മുതല്‍ 16 വരെ നടക്കുന്ന നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന കോണ്‍ഫറന്‍സ് രജിസ്ട്രേഷന്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി വാഷിംഗ്ടണ്‍, മേരിലാന്‍ഡ്, വിര്‍ജീനിയ, നോര്‍ത്ത് കരോലിന എന്നീ ഏരിയായിലുള്ള ഇടവകള്‍ക്കായി മേയ് 29നു സന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ കിക്കോഫ് യോഗം നടന്നു.

ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. ജോളി തോമസ് കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തന പുരോഗതി വിശദീകരിച്ചു. ഇടവക വികാരി റവ. ഡോ. ജോണ്‍സണ്‍ സി. ജോണ്‍, കോണ്‍ഫറന്‍സ് ട്രഷറര്‍ ജീമോന്‍ വര്‍ഗീസ്, സുവനീര്‍ കമ്മിറ്റി അംഗങ്ങളായ ആനി ലിബു, സാറാ രാജന്‍, സൂസന്‍ വര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു. ചടങ്ങില്‍ രജിസ്ട്രേഷന്‍ ഫോമും സുവനീര്‍ പരസ്യങ്ങളും മാര്‍ നിക്കോളോവോസ് സ്വീകരിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍